മലയാളികൾ ഏറെ ആഘോഷിച്ച കൂട്ടുകെട്ടാണ് നിവിൻ പോളി - അൽഫോൻസ് പുത്രൻ. ഈ കോംബോയിൽ പുറത്തിറങ്ങിയ നേരം, പ്രേമം എന്നീ സിനിമകൾ വലിയ ഹിറ്റുകളായിരുന്നു. ഇതിൽ പ്രേമം വലിയ തോതിൽ ആഘോഷിക്കപ്പട്ട സിനിമയാണ്.
കേരളത്തിന് പുറമെ തമിഴ്നാട്ടിലും തെലുങ്കിലും പ്രേമം വലിയ സ്വീകാര്യത നേടിയിരുന്നു. ഇപ്പോഴിതാ ഈ കോംബോ വീണ്ടുമൊന്നിക്കുന്നു എന്ന സൂചനയാണ് പുറത്തുവരുന്നത്. കുട്ടു ശിവാനന്ദൻ നിവിനും അൽഫോൻസ് പുത്രനുമൊപ്പം പങ്കുവെച്ച പുതിയ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആര്യന്‍ ഗിരിജ വല്ലഭന്‍ സംവിധാനം ചെയ്യുന്ന നിവിന്‍ പോളി ചിത്രത്തിന്‍റെ പ്രോജക്ട് ഡിസെെനറും കൂടിയാണ് കുട്ടു ശിവാനന്ദന്‍.'സ്വപ്നങ്ങൾക്ക് അനൗൻസ്മെന്റിന്റെ ആവശ്യമില്ല, ശരിയായ ആളുകൾ മതിയാകും' എന്ന ക്യാപ്ഷനൊപ്പമാണ് കുട്ടു ശിവാനന്ദൻ ഫോട്ടോ പങ്കുവെച്ചത്. ഒപ്പം ഹാഷ്ടാഗ് 'റെഡി', 'എൻപിഎപി' എന്നിവയും ഉൾപ്പടുത്തിയിട്ടുണ്ട്. ഇതോടെയാണ് നിവിനും അൽഫോൻസും വീണ്ടും ഒന്നിക്കുകയാണെന്ന റിപ്പോർട്ടുകൾക്ക് ശക്തിയേറുന്നത്.പതിമൂന്ന് വർഷങ്ങൾക്ക് മുൻപ് യുവ എന്ന മ്യൂസിക് ആൽബത്തിലൂടെയാണ് നിവിൻ-അൽഫോൻസ് കോംബോ ആദ്യമായി ഒന്നിക്കുന്നത്. നസ്രിയയും, നിവിൻ പ്രധാന വേഷങ്ങളിൽ എത്തിയ ഗാനം വലിയ ജനശ്രദ്ധ നേടിയിരുന്നു. തുടർന്ന് നേരം എന്ന അൽഫോൺസിന്റെ ആദ്യ സിനിമയിൽ ഈ കോംബോ വീണ്ടും ഒന്നിച്ചു. തമിഴിലും മലയാളത്തിലുമായി പുറത്തിറങ്ങിയ സിനിമ മികച്ച പ്രതികരണങ്ങളോടെ വലിയ വിജയം നേടി.തുടർന്ന് 2015 ലാണ് പ്രേമം എന്ന സിനിമയുമായി അൽഫോൺസും നിവിനും വീണ്ടുമെത്തുന്നത്. സായ് പല്ലവി, മഡോണ സെബാസ്റ്റ്യൻ, അനുപമ പരമേശ്വരൻ, കൃഷ്ണ ശങ്കർ, ശബരീഷ് വർമ്മ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ സിനിമ മലയാളത്തിലെ ഒരു കൾട്ട് സിനിമയായി മാറി. കേരളത്തിൽ 100 ദിവസം പിന്നിട്ട സിനിമ തമിഴ്നാട്ടിൽ 250 ദിവസങ്ങൾക്കും മുകളിൽ പ്രദർശിപ്പിച്ചു. ചിത്രത്തിലെ കഥാപാത്രങ്ങൾക്കും ഗാനങ്ങൾക്കും ഇന്നും പ്രേക്ഷകർക്കിടയിൽ വലിയ സ്വീകാര്യതയുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.