തൃശൂർ : രണ്ടു നവജാത ശിശുക്കളെ പുതുക്കാട് വീട്ടുവളപ്പിൽ കുഴിച്ചിട്ട സംഭവത്തിൽ, പ്രതിയായ അനീഷ വീട്ടുവളപ്പിൽ കുഴിയെടുക്കുന്നത് കണ്ടിട്ടുണ്ടെന്ന് അയൽവാസി ഗിരിജ.
‘‘കുഴിയെടുത്ത ശേഷം ബക്കറ്റിൽ എന്തോ കൊണ്ടുവരുന്നത് കണ്ടു. എന്താണ് ഏതാണ് എന്നൊന്നും അറിയില്ല. രണ്ടു മൂന്നു കൊല്ലമായി’’ – ഗിരിജ പറഞ്ഞു. ആദ്യ കുട്ടിയെ മറവ് ചെയ്ത സംഭവമാകാം ഇതെന്നാണ് പൊലീസിന്റെ നിഗമനം.അതേസമയം, കുഞ്ഞിനെ അനീഷ കൊന്നിട്ടുണ്ടോ എന്ന കാര്യം അറിയില്ലെന്ന് അനീഷയുടെ അമ്മ മാധ്യമങ്ങളോടു പറഞ്ഞു.ബവിനും അനീഷയും തമ്മിൽ പ്രണയമാണെന്ന് അറിയാമായിരുന്നു. അനീഷ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. എനിക്ക് ഇഷ്ടമില്ലാത്തതിനാൽ അനീഷയ്ക്ക് ബവിനുമായി ബന്ധമില്ലെന്നാണു കരുതിയിരുന്നതെന്നും അമ്മ പറഞ്ഞു.ബവിന് പൊലീസ് സ്റ്റേഷനിൽ എത്തിച്ച അസ്ഥികള്‍ കുഞ്ഞുങ്ങളുടേത് തന്നെയാണെന്ന് പൊലീസ് കണ്ടെത്തി.വീട്ടുകാര്‍ അറിയാതെയാണ് രണ്ടു പ്രസവവും നടന്നതെന്നാണ് യുവതി പൊലീസിനോടു പറഞ്ഞത്. ആദ്യ കുഞ്ഞിന്റെ മൃതദേഹം അനീഷയുടെ വീട്ടില്‍ കുഴിച്ചിട്ടു. രണ്ടാമത്തെ കുഞ്ഞിന്റെ മൃതദേഹം ബവിന്റെ വീട്ടിലാണ് അടക്കിയത്. നിമഞ്ജനം ചെയ്യാനായി സൂക്ഷിച്ച അസ്ഥിയുമായാണ് പ്രതിയായ ബവിന് ശനിയാഴ്ച അര്‍ധരാത്രിയോടെ പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.