കഴിഞ്ഞ ദിവസം ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ട നടി ഷെഫാലി ജരിവാലയുടെ നൃത്ത വീഡിയോ വൈറലാകുന്നു. ഒരു പാർട്ടിയിൽ ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായ്കൊപ്പമുള്ള നൃത്ത വീഡിയോയാണ് ഇപ്പോൾ തരംഗമാകുന്നത്.
ഷെഫാലിയുടെ ഭർത്താവ് പരാഗ് ത്യാഗി ഉൾപ്പെടെ വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. ബാറ്റിങ്ങിൽ മോശം പ്രകടനത്തെ തുടർന്ന് ഏറെക്കാലമായി ഇന്ത്യൻ ടീമില്‍ നിന്നും കഴിഞ്ഞ ആഭ്യന്തര സീസണിൽ മുംബൈ ടീമില്‍ നിന്നും പുറത്തായ താരമാണ് പൃഥ്വി ഷാ. ഏതാനും ദിവസങ്ങൾക്ക് മുമ്പ് ഇന്ത്യൻ ക്രിക്കറ്റിലേക്ക് മടങ്ങിവരണമെന്ന് ഷാ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഷായുടെയും മരണപ്പെട്ട നടി ഷെഫാലിയുടെയും നൃത്തവീഡിയോ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്.ഇന്നലെ രാവിലെയോടെയാണ് ഷെഫാലിയുടെ വിയോഗ വാർത്ത ആരാധകർ കേട്ടത്. 42-ാം വയസിലാണ് താരത്തിന്റെ മരണം. 2002ൽ പുറത്തിറങ്ങിയ ‘കാംടാ ലഗാ’ എന്ന ഗാനത്തിലൂടെയാണ് ഷെഫാലി പ്രശസ്തയാവുന്നത്. അന്ന് 20 വയസ്സായിരുന്നു നടിയുടെ പ്രായം. പിന്നീട് നിരവധി റിയാലിറ്റി ഷോകളിലും ഡാൻസ് ഷോകളിലും പങ്കെടുത്ത് ജനപ്രിയ താരമായി. ബിഗ് ബോസ് 13–ാം സീസണിലും ഷെഫാലി പങ്കെടുത്തിരുന്നു. 2004ൽ ഹർമീത് സിങ്ങിനെ വിവാഹം ചെയ്തെങ്കിലും 2009ൽ ഇരുവരും വേർപിരിഞ്ഞു. 2015ൽ പരാഗ് ത്യാഗിയെ വിവാഹം ചെയ്യുകയായിരുന്നു.യുവത്വം നിലനിർത്താനുള്ള മരുന്നുകൾ കഴിച്ചതാണ് ഷെഫാലിയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോർട്ട്. ഫൊറൻസിക് സംഘം വീട്ടിൽ നടത്തിയ പരിശോധനയിൽ യുവത്വം നിലനിർത്തുന്നതിനുള്ള മരുന്ന്, വിറ്റാമിന്‍ ഗുളികകൾ തുടങ്ങിയവ കണ്ടെടുത്തിരുന്നു. കുടുംബാംഗങ്ങൾ, വീട്ടുജോലിക്കാർ, ഡോക്ടർ തുടങ്ങി എട്ട് പേരുടെ മൊഴി പൊലീസ് രേഖപ്പെടുത്തി.
യുവത്വം നിലനിർത്താൻ ഉപയോഗിക്കുന്ന മരുന്ന് താരം സ്ഥിരമായി കുത്തിവെച്ചിരുന്നു. വർഷങ്ങളായി ഡോക്ടർമാരുടെ നിർദേശപ്രകാരം ഉപയോഗിക്കുന്ന ഈ മരുന്നാണ് അന്നും ഉപയോഗിച്ചത്.കഴിഞ്ഞ ദിവസം രാത്രി പത്തിനും പതിനൊന്നിനും ഇടയിലാണ് ഷെഫാലിയുടെ ആരോഗ്യസ്ഥിതി വഷളായത്. ഭർത്താവ് പരാഗ് ത്യാഗിയും അമ്മയും ചേര്‍ന്ന് ഉടൻ തന്നെ താരത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വെറും വയറ്റിൽ മരുന്ന് ഉപയോഗിച്ചതാകാം താരത്തിന്‍റെ അവസ്ഥ വഷളാക്കിയതെന്നാണ് അനുമാനങ്ങൾ. ശാസ്ത്രീയ പരിശോധനകൾ കഴിയാതെ ഒരു നിഗമനത്തിലും എത്തില്ലെന്ന് പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.