കോയമ്പത്തൂർ :തമിഴ് നാട്ടിലെ പ്രവാസി മലയാളികൾക്കായി കോൺഫെഡറേഷൻ ഓഫ് തമിഴ്നാട് മലയാളി അസോസിയേഷൻസ് ( സി ടി എം എ )സംഘടിപ്പിക്കുന്ന കലോത്സവമായ " ഉത്സവ് - 2025"ന്റെ "പതിമൂന്നാം അധ്യായത്തിന് തിരശ്ശീല ഉയർന്നു.
ചെന്നയിലും ,കോയമ്പത്തൂരിലുമാണ് ചിത്ര - സാഹിത്യ രചനാ മത്സരങ്ങൾ അരങ്ങേറിയത്. കോയമ്പത്തൂർ കേരള സമാജത്തിൽ നടന്ന ചടങ്ങിൽ സി.ടി.എം.എ മുൻ പ്രസിഡന്റ് എം.കെ.സോമൻ മാത്യു മുഖ്യാതിഥിയായി പങ്കെടുത്ത് ഉദ്ഘാടനം നിർവഹിച്ചു.ബാബു നിലയത്തിന്ങ്ങൽ, എം.സി.തോമസ്, ജോർജ് ആന്റണി യേശുദാസ് സി ടി എം എ ഭാരവാഹികളായ സി.സി സണ്ണി (വൈസ് പ്രസിഡന്റ്), ടി.ഷിബു (സെക്രട്ടറി), എ.കെ.ജോൺസൺ (വൈസ് ചെയർമാൻ), കെ. നവീൻ (ഉത്സവ് കോർഡിനേറ്റർ) ബേബി വാൽപ്പാറ സെബി സെബാസ്റ്റൃൻ, സി.പത്മനാഭൻ, കെ. രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.