ക്ലബ് ഹൗസിൽ ഞായറാഴ്ച നടന്ന മധുരിക്കും വിജയം 2025 അനുമോദന സദസ് എൻ.എസ്.എസ് സംസ്ഥാന കോർഡിനേറ്റർ ഡോ.രജ്ഞിത്ത് പയ്യഴി ഉദ്ഘാടനം ചെയ്തു. ജിസിസി പ്രസിഡൻ്റ് ഷാജഹാൻ നാലകത്ത് അധ്യഷനായി ചാലിശ്ശേരി പഞ്ചായത്ത് പ്രസിഡൻറ് വിജീഷ് കുട്ടൻ മുഖ്യാതിഥിയായി.
എസ് എസ് എൽ സി ,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവർ , ലഹരി വിരുദ്ധ സന്ദേശയാത്രയിൽ സ്പോർട്സ് ഡാൻസ് , ഫുട്ബോൾ സ്കിൽ പെർഫോമൻസ് നടത്തിയവർ എന്നിവർക്ക് മാധ്യമ പ്രവർത്തകനും കേരള മീഡിയ പേഴ്സൺസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റുമായ എ.സി.ഗീവർ ചാലിശേരി , ക്ലബ്ബ് രക്ഷാധികാരി പി.എസ്.വിനു , ബാലൻ മാസ്റ്റർ , എ.സി ജോൺസൻ ,പി.സി.തോംസൺ , ടി.എം.ബഷീർ ,നാസർ പാറമേൽ എന്നിവർ ഉപഹാരങ്ങൾ നൽകി.ചടങ്ങിൽ ഓപ്പറേഷൻ സിന്ദൂരിൽ വീരമ്യത്യു വരിച്ച സൈനീകർ ,അഹമ്മദാബാദ് വിമാനദുരിതത്തിൽ മരണമടഞ്ഞവർ, വിട്ടുപിരിഞ്ഞ മുൻ കാല ക്ലബ് അംഗങ്ങൾ എന്നിവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു.പഞ്ചായത്തംഗങ്ങളായ ആനിവിനു , നിഷ അജിത്കുമാർ ,മുൻ പഞ്ചായത്ത് പ്രസിഡൻ്റ് അക്ബർ ഫൈസൽ ,രക്ഷാധികാരി കെ.ബാബുനാസർ , സെക്രട്ടറി ജിജു ജെക്കബ് , വൈസ് പ്രസിഡൻ്റ് സി.വി. മണിക്ണംൻ, ട്രഷറർ എ.എം ഇക്ബാൽ എന്നിവർ സംസാരിച്ചുചാലിശ്ശേരി ജി സി സി ആർട്സ് & സ്പോർട്സ് ക്ലബ് അനുമോദന സദസ് സംഘടിപ്പിച്ചു.
0
തിങ്കളാഴ്ച, ജൂൺ 16, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.