എടപ്പാൾ: എസ് എസ് എഫ് സെക്ടർ സാഹിത്യോത്സവിൽ കോലത്ത് യൂണിറ്റ് കലാകിരീടമണിഞ്ഞു.നടുവട്ടം യൂണിറ്റ് രണ്ടും കാളച്ചാൽ യൂണിറ്റ് മൂന്നും സ്ഥാനങ്ങൾ നേടി.
ബിലാൽ കെ വി കലാ പ്രതിഭയും, ഹാരിസ വാരിയത്ത് സർഗ പ്രതിഭ യായും തിരഞ്ഞെടുക്കപ്പെട്ടു. സമാപന സംഗമത്തിൽ സ്വാഗത സംഘം കൺവീനർ കെ.പി. അബ്ദുൽ ഫതാഹ് ആധ്യക്ഷത വഹിച്ചു. എസ്.വൈ എസ് സോൺ സെക്രട്ടറി സുഹൈൽ കാളാച്ചാൽ ഉദ്ഘാടനം ചെയ്തു.എസ് എസ് എഫ് ജില്ലാ എക്സിക്യൂട്ടീവ് അംഗം റഫീഖ് ഇർഫാനി മാണൂർ അനുമോതന പ്രഭാഷണം നടത്തി.രിസാല മുൻ എഡിറ്റർ കുട്ടി നടുവട്ടം , ഉവൈസ് ബുഖാരി , അനസ് കാഞ്ഞിയൂർ, ഫാറൂഖ് സഖാഫി,,ടി. ജുനൈദ് ,എ.വി മൊയ്തുണ്ണി, മുസ്തഫ ശുകപുരം പ്രസംഗിച്ചു. സ്വാഗത സംലം രക്ഷാധികാരി വി.കെ അലി ഹാജി പതാക ഉയർത്തിയതോടെയാണ് നടുവട്ടം നന്മ കാമ്പസിൽ രണ്ടു ദിവസത്തെ മത്സര പരിപാടികൾക്ക് തുടക്കമായത്.
എടപ്പാൾ സെക്ടർ സെക്രട്ടറി സി.വി അദീബ് സ്വാഗതവും ആഖിബ് നന്ദിയും പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.