പ്ലസ് വൺ താൽക്കാലിക പ്രവേശനം മാറ്റി നൽകുന്നതിന് വിദ്യാർത്ഥികൾക്ക് സമയം അനുവദിക്കണം,കേരള ഹയർ സെക്കൻ്ററി ടീച്ചേഴ്സ് യൂണിയൻ(കെ എച്ച് എസ് ടി യു).

തിരുവനന്തപുരം: താൽക്കാലിക പ്രവേശനം നേടിയ സ്കൂളിൽ നിന്ന് സർട്ടിഫിക്കറ്റുകൾ തിരിച്ചു വാങ്ങി പുതിയ സ്കൂളിൽ പ്രവേശനം നേടുന്നതിന് പ്ലസ് വൺ വിദ്യാർത്ഥികൾക്ക് സമയം അനുവദിക്കണമെന്ന് കേരള ഹയർ സെക്കൻ്ററി ടീച്ചേഴ്സ് യൂണിയൻ(കെ എച്ച് എസ് ടി യു).

കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികൾക്ക് സമയബന്ധിതമായി ഈ നടപടിക്രമം പൂർത്തിയാക്കാൻ കഴിയില്ലെന്നത് ചൂണ്ടിക്കാണിച്ചാണ് കെഎച്ച്എസ്ടിയു ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. മൂന്നാം ഘട്ട പ്ലസ് വൺ അഡ്മിഷൻ നടപടികൾക്ക് ഒരു ദിവസം കൂടി അനുവദിക്കണമെന്നും കെ എച്ച് എസ് ടി യു യൂണിയൻ ആവശ്യപ്പെട്ടു. എയ്ഡഡ് സ്ക്കൂളിൽ മൂന്നാം ഘട്ട മുഖ്യ അലോട്ട്മെൻ്റും, കമ്മ്യൂണിറ്റി ക്വാട്ട അലോട്ട്മെൻ്റും, മാനേജ്മെൻ്റ് ക്വാട്ട അലോട്ട്മെൻ്റും ഒരുമിച്ചാണ് നടക്കുന്നതിനാൽ പ്രവേശനത്തിനുള്ള സമയം നീട്ടിനൽകണമെന്നാണ് യൂണിയൻ്റെ ആവശ്യം.
ഇന്നലെയാണ് പ്ലസ് വൺ മൂന്നാം ഘട്ട അലോട്‌മെന്റ് പ്രസിദ്ധീകരിച്ചത്. സപ്ലിമെന്ററി അലോട്ട്മെന്റ് ഈ മാസം 28 മുതലാണ്. മൂന്നാം അലോട്‌മെന്റിനുശേഷം മിച്ചമുള്ള സീറ്റുകളുടെ വിവരങ്ങൾ ഹയർസെക്കൻഡറി വകുപ്പിന്റെ പോർട്ടലിൽ പ്രസിദ്ധീകരിച്ചശേഷം 28 മുതൽ സപ്ലിമെന്ററി അലോട്ട്മെന്റ് തുടങ്ങും. മുഖ്യഘട്ടത്തിൽ അപേക്ഷിച്ചിട്ടും അലോട്ട്മെന്റ് ലഭിക്കാത്തവർ സീറ്റൊഴിവ് പരിശോധിച്ച് പുതിയ ഓപ്ഷനുകൾ കൂട്ടിച്ചേർത്ത് അപേക്ഷ പുതുക്കണം. ഇതുവരെ അപേക്ഷിക്കാത്തവർക്ക് പുതിയ അപേക്ഷ നൽകാം. പിഴവു കാരണം അലോട്ട്മെന്റ് ലഭിക്കാത്തവർക്കും റദ്ദായവർക്കും തിരുത്തൽ വരുത്തി അപേക്ഷ നൽകാം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !