പാലക്കാട്: പാലക്കാട് വാളയാറില്‍ ട്രെയിന്‍ യാത്രികരോട് പൊലീസ് ഉദ്യോഗസ്ഥരെന്ന് സ്വയം പരിചയപ്പെടുത്തിയ സംഘം 25 ലക്ഷം രൂപ തട്ടിയെടുത്തു. പട്ടാമ്പി സ്വദേശികളായ രണ്ട് പേരില്‍ നിന്നാണ് പണം തട്ടിയെടുത്തത്.
പട്ടാമ്പി സ്വദേശികളുടെ മുന്പില് സ്വയം പൊലീസ് ചമഞ്ഞെത്തിയ സംഘം ബാഗ് പരിശോധിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ബാഗില്‍ പണം കണ്ടപ്പോൾ അറസ്റ്റ് ചെയ്യുകയാണെന്ന വ്യാജേന ഇരുവരെയും ട്രെയിനില്‍ നിന്നിറക്കി വിടുകയായിരുന്നു. പിന്നീട് പണം തട്ടിയെടുത്തുവെന്നാണ് ആരോപണം. പണം തട്ടിയ സംഘത്തെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.പൊലീസ് ഉദ്യോഗസ്ഥരാണെന്ന് ട്രെയിന്‍ യാത്രികരോട് സ്വയം പരിചയപ്പെടുത്തിയ സംഘം 25 ലക്ഷം രൂപ തട്ടിയെടുത്തു.
0
തിങ്കളാഴ്ച, ജൂൺ 16, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.