ഇന്ത്യയുടെ ടി20 ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ സ്പോര്‍ട്സ് ഹെര്‍ണിയ ശസ്ത്രക്രിയ പൂര്‍ത്തിയായി. ജര്‍മ്മനിയിലെ മ്യൂണിക്കില്‍ വെച്ചാണ് താരം ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായെന്നും ഇപ്പോള്‍ സുഖം പ്രാപിച്ചുവരികയാണെന്നും താരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചു.
ലൈഫ് അപ്ഡേറ്റ്: സ്പോര്‍ട്സ് ഹെര്‍ണിയ കാരണം അടിവയറ്റില്‍ വലതുവശത്തായി ശസ്ത്രക്രിയ പൂര്‍ത്തിയായി. ഞാന്‍ സുഖം പ്രാപിച്ചു വരികയാണ്. ഇക്കാര്യം നിങ്ങളെ സന്തോഷപൂര്‍വ്വം അറിയിക്കുന്നു. തിരിച്ചുവരവിനായി ഞാന്‍ കാത്തിരിക്കുകയാണ്', സൂര്യകുമാര്‍ യാദവ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. ആശുപത്രിയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്.ഇത് രണ്ടാം തവണയാണ് സൂര്യകുമാര്‍ യാദവ് സ്പോര്‍ട്സ് ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയനാവുന്നത്. ഇതിന് മുന്‍പ് 2024 ജനുവരിയിലായിരുന്നു ശസ്ത്രക്രിയ. 2023ല്‍ കണങ്കാലിലെ ശസ്ത്രക്രിയയ്ക്കും സൂര്യ വിധേയനായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സൂര്യകുമാറിന്റെ മൂന്നാമത്തെ ശസ്ത്രക്രിയയാണിത്.രണ്ടാഴ്ചയ്ക്ക് ശേഷം സൂര്യകുമാര്‍ ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഫോര്‍ എക്സലന്‍സില്‍ ചേര്‍ന്ന് ഫിറ്റ്നസ് വീണ്ടെടുക്കും. 2025 ഓഗസ്റ്റില്‍ ബംഗ്ലാദേശിനെതിരെ നടക്കാനിരിക്കുന്ന ഇന്ത്യയുടെ വൈറ്റ് ബോള്‍ സീരീസിലാണ് സൂര്യ ഇനി കളത്തിലിറങ്ങുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.