സമസ്തയുടെ നൂറാം വാര്‍ഷികം, കാന്തപുരം വിഭാഗത്തെ പരിഹസിച്ച് ജിഫ്രി മുത്തുക്കോയ തങ്ങള്‍.

കോഴിക്കോട്: സമസ്ത നൂറാം വാര്‍ഷിക ആഘോഷവുമായി ബന്ധപ്പെട്ട് കാന്തപുരം വിഭാഗത്തെ പരിഹസിച്ച് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍. ഹോട്ടലില്‍ കയറിയാല്‍ പൈസ ഞാന്‍ കൊടുക്കാമെന്ന് പലരും പറയാറുണ്ടെന്നും അതുപോലെയാണ് സമസ്തയുടെ നൂറാം വാര്‍ഷികവുമെന്നും തങ്ങള്‍ പറഞ്ഞു


.കാന്തപുരം വിഭാഗം നൂറാം വാര്‍ഷികം ആഘോഷിക്കാനിരിക്കുന്ന പശ്ചാതലത്തിലാണ് തങ്ങളുടെ പരിഹാസം.സമസ്ത സ്ഥാപക ദിനാഘോഷത്തിനിടയിലായിരുന്നു തങ്ങളുടെ പ്രസംഗം. പ്രസംഗത്തിനിടയിൽ മുജാഹിദീനും ജമാഅത്തെ ഇസ്‌ലാമിയും ഇനി ആഘോഷവുമായി വരുമോ എന്ന് തങ്ങൾ പരിഹസിക്കുകയും ചെയ്തു
യഥാർത്ഥ ആഘോഷം തങ്ങളുടേതാണ്. ഞങ്ങള്‍ ആഘോഷിക്കും എന്ന് എല്ലാവരും പറയുന്നത് ആ സംഘടനയ്ക്ക് അത്രത്തോളം മഹത്വം ഉള്ളതുകൊണ്ടാണെന്നും അത്തരക്കാരോട് തനിക്ക് പറയാനുള്ളത് കേരള ജംഇയത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികം ആഘോഷിക്കേണ്ടവര്‍ ആഘോഷിക്കുമ്പോള്‍ നിങ്ങളുടെ ഭാഗത്ത് നിന്ന് എല്ലാ സഹായസഹകരണം വേണമെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !