മുംബൈ; പൊലീസ് ഉദ്യോഗസ്ഥയ്ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ ബിജെപി നേതാവിനെതിരെ കേസ്.
കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പങ്കെടുത്ത പരിപാടിയുടെ വേദിക്കു സമീപം പുണെ സിറ്റി പൊലീസിലെ ഉദ്യോഗസ്ഥയ്ക്കു നേരെയാണു ബിജെപി സിറ്റി യൂണിറ്റ് ജനറൽ സെക്രട്ടറി പ്രമോദ് കോൺധ്രെ മോശം പെരുമാറ്റം നടത്തിയത്. പരിപാടിക്കിടെ പ്രമോദ് ഉദ്യോഗസ്ഥയെ സ്പർശിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്ന പൊലീസ് സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തുകയാണ്. പൂണെ സിറ്റിയിലെ കസ്ബ പേത്ത് പ്രദേശത്തെ ദീർഘകാല ഭാരവാഹിയായ പ്രമോദ് പൊലീസിനു നൽകിയ മൊഴിയിൽ ആരോപണങ്ങൾ നിഷേധിച്ചു.
പ്രമോദിനെതിരെ കേസ് റജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു.‘‘സംഭവം പുറത്തുവന്നതിനുശേഷം ഞങ്ങൾ പ്രമോദുമായി സംസാരിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ അദ്ദേഹം തന്റെ എല്ലാ പാർട്ടി സ്ഥാനങ്ങളിൽ നിന്നും സ്വമേധയാ രാജിവച്ചിട്ടുണ്ട്.
അന്വേഷണത്തിൽ വസ്തുതകൾ പുറത്തുവരുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ ഉചിതമായ നടപടി സ്വീകരിക്കും’’– ബിജെപി സിറ്റി പ്രസിഡന്റ് ധീരജ് ഘാട്ടെ പ്രസ്താവനയിൽ പറഞ്ഞു. നിതിൻ ഗഡ്കരി പങ്കെടുത്ത പരിപാടിയിൽ നിരവധി ബിജെപി പ്രവർത്തകരാണ് പങ്കെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.