മോഹൻലാലും യുവനടൻ സംഗീത് പ്രതാപുമൊരുമിച്ചുള്ള കൂട്ടുക്കെട്ട് പഴയ മോഹൻലാൽ-ശ്രീനിവാസൻ, മോഹൻലാൽ ജഗതി കൂട്ടുക്കെട്ടുകളെ കുറിച്ച് ഓർമിപ്പിക്കുന്നതാണെന്ന് സംവിധായകൻ സത്യൻ അന്തിക്കാട്.
മോഹൻലാലിനെ നായകനാക്കി താൻ സംവിധാനം ചെയ്യുന്ന ഹൃദയ പൂർവം എന്ന ചിത്രത്തിന്റെ വിശേഷം പങ്കുവെക്കുകയായിരുന്നു സത്യൻ അന്തിക്കാട്. ഇരുവരും തമ്മിലുള്ള ഹ്യൂമർ മികച്ച രീതിയിൽ വർക്കായെന്നും ഓണത്തിന് എല്ലാവർക്കും ആസ്വദിക്കാൻ സാധിക്കുന്ന ഒരു ചിത്രമായിരിക്കുമെന്നും സത്യൻ അന്തിക്കാട് പറഞ്ഞു. ക്യൂ സ്റ്റുഡിയോസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഗീത് പ്രതാപ് ഇതിലെ വലിയൊരു ഘടകമാണ്. മോഹൻലാൽ - ശ്രീനിവാസൻ, അല്ലെങ്കിൽ മോഹൻലാൽ - ജഗതി ശ്രീകുമാർ എന്നൊക്കെ പറയുന്ന കോമ്പിനേഷൻസ് ഉണ്ടായത് പോലെ രണ്ട് തലമുറകളുടെ സംഗമമായി കണക്കാക്കാം ഇത്.രണ്ട് പേരും കോമ്പിനേഷൻ സീനുകളിൽ രസമുള്ള ആളുകൾ. ഭയങ്കര ഹ്യൂമർ ആണ് ഇവർ കൂടിചേർന്നാൽ. ഓണത്തിന് ആളുകൾ വരുന്നത് സിനിമ കണ്ട് ആസ്വദിക്കാനാണല്ലോ. ആവശ്യത്തിൽ കൂടുതൽ വയലൻസോ ഒന്നുമില്ലാതെ, വളരെ സിംപിൾ ആയ ഒരു കഥ, മനോഹരമായി അവതരിപ്പിക്കുന്നു. ബാക്കി നമുക്ക് നോക്കാം,' സത്യൻ അന്തിക്കാട് പറഞ്ഞു.വർഷങ്ങൾക്ക് ശേഷം മോഹൻലാലും സത്യൻ അന്തിക്കാടും ഒന്നിക്കുന്ന ചിത്രമാണ് ഹൃദയപൂർവ്വം. സത്യൻ അന്തിക്കാടിന്റെ മക്കളായ അഖിൽ സത്യനും അനൂപ് സത്യനും അദ്ദേഹത്തിനൊപ്പം പ്രവർത്തിക്കുന്നു എന്ന പ്രത്യേകതയും ഹൃദയപൂർവ്വത്തിനുണ്ട്. ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് അഖിൽ സത്യനാണ്.
അനൂപ് സത്യൻ സിനിമയിൽ അസോസിയേറ്റ് കൂടിയാണ്. അനു മൂത്തേടത്ത് ക്യാമറയും ജസ്റ്റിൻ പ്രഭാകരൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. എമ്പുരാന് ശേഷം ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ചിത്രം കൂടിയാണ് ഹൃദയപൂർവ്വം. ഫാർസ് ഫിലിംസ് ആണ് സിനിമ ഓവർസീസിൽ പ്രദർശനത്തിനെത്തിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.