ഷൈന്‍ ടോം ചാക്കോയ്ക്ക്‌ പരിക്കേറ്റ കൈക്ക് ശസ്ത്രക്രിയ നടത്താൻ തീരുമാനം.പിതാവിന്റെ സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30 ന്

തൃശൂര്‍: തമിഴ്‌നാട്ടില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ നടന്‍ ഷൈന്‍ ടോം ചാക്കോയെ വിദഗ്ധ മെഡിക്കല്‍ സംഘം പരിശോധിച്ചു. ഷൈനിന്റെ നട്ടെല്ലിനും ഇടത് കൈക്കും ചെറിയ പൊട്ടലും ചതവുകളുമുണ്ടെന്ന് ഓര്‍ത്തോ സര്‍ജന്‍ അറിയിച്ചു. പരിക്കേറ്റ കൈക്ക് അടുത്ത ദിവസം ശസ്ത്രക്രിയ നടത്താനാണ് തീരുമാനം.

തൃശൂരിലെ സ്വകാര്യ ആശുപത്രിയിലാണ് ഷൈനും മാതാവും സഹോദരവും ചികിത്സയില്‍ കഴിയുന്നത്. അപകടത്തില്‍ മരിച്ച ഷൈനിന്റെ പിതാവ് സി പി ചാക്കോയുടെ സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10.30 ന് തൃശൂര്‍ മുണ്ടൂര്‍ പരികര്‍മ്മല മാതാ പള്ളിയില്‍ നടക്കും. ഞായറാഴ്ച വൈകിട്ട് നാല് മണി മുതല്‍ വീട്ടില്‍ പൊതുദര്‍ശനം നടത്തും.
വിദേശത്തുള്ള ഷൈനിന്റെ സഹോദരിമാര്‍ ഇന്ന് രാത്രിയോടെ തൃശൂരില്‍ എത്തും. ഷൈനിന്റെ പരിക്ക് ഗുരുതരമല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞിരുന്നു. ഷൈനിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച ശേഷമായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ഷൈനിന്റെ പിതാവിന്റെ മരണം ഇതുവരെ അമ്മയെ അറിയിച്ചിട്ടില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇന്നലെ രാവിലെ 6.10 ന് ധര്‍മ്മപുരി കൊമ്പനഹള്ളിയില്‍വെച്ചായിരുന്നു ഷൈനും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്.

തെറ്റായ ദിശയില്‍ വന്ന ലോറിയിലേക്ക് ഇവര്‍ സഞ്ചരിച്ച കാര്‍ ഇടിച്ചുകയറുകയായിരുന്നു. അപകടം നടന്നയുടന്‍ പരിക്കേറ്റവരെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിതാവ് ചാക്കോയുടെ ജീവന്‍ രക്ഷിക്കാനായില്ല. ബെംഗളൂരുവില്‍ ഷൈനിന്റെ ചികിത്സാര്‍ത്ഥമായിരുന്നു കുടുംബം ബെംഗളൂരുവിലേക്ക് യാത്ര തിരിച്ചത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !