ഞങ്ങൾ ഒരുമിച്ച് കളിക്കുന്നത്, അത് സംഭവിച്ചേക്കില്ല,,' ക്രിസ്റ്റ്യാനോ റൊണാൾഡോ വാർത്താസമ്മേളനത്തിൽ വ്യത്യസ്തമായ ചോദ്യം നേരിട്ട് സൂപ്പർതാരം.

യുവേഫ നേഷൻസ് ലീ​ഗ് ഫുട്ബോളിന്റെ ഫൈനലിന് മുമ്പായുള്ള വാർത്താസമ്മേളനത്തിൽ വ്യത്യസ്തമായ ചോദ്യം നേരിട്ട് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. 'എപ്പോഴെങ്കിലും ലയണൽ മെസ്സിക്കൊപ്പം കളിക്കുന്നത് കാണാൻ കഴിയുമോയെന്നായിരുന്നു റൊണാൾഡോ നേരിട്ട ചോദ്യം.'

അർജന്റീനയിൽ നിന്നുള്ള സെർജിയോ ലെവിൻസ്കി ജേർണലിസ്റ്റായിരുന്നു ചോദ്യം ഉന്നയിച്ചത്. താൻ അർജന്റീനയിൽ നിന്നുള്ള മാധ്യമപ്രവർത്തകനാണ് പറഞ്ഞപ്പോൾ, അർജന്റീനയിൽ നിന്നോയെന്ന് കൗതുകത്തോടെ റൊണാൾഡോ ചോദിച്ചു. 'മെസ്സിയെക്കുറിച്ചാണ് ചോദ്യമെന്ന് മനസിലായതോടെ ചിരിച്ചുകൊണ്ട് ആ ചോദ്യം ഒഴിവാക്കാനായിരുന്നു റൊണാൾഡോയുടെ അഭ്യർത്ഥന. 

എന്നാൽ സാധാരണയായി കേൾക്കുന്ന ഒരു ചോദ്യമല്ല ഇതെന്നായിരുന്നു ലെവിൻസ്കിയുടെ വാക്കുകൾ. പിന്നാലെ മെസ്സിക്കൊപ്പം കളിക്കുന്നത് ഉടൻ കാണാൻ സാധിക്കുമോയെന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചു. മെസ്സിയോടൊപ്പം കളിക്കുന്ന കാര്യം ആർക്കറിയാം, ഇനിയും സമയമുണ്ടല്ലോ? എനിക്ക് ഇപ്പോൾ 40 വയസ്സായി.

പക്ഷേ ഞാൻ എപ്പോഴും പറയും, ഒരിക്കലും ഒന്നും നടക്കില്ല എന്ന് പറയരുത്. എങ്കിലും മെസ്സിക്കൊപ്പം കളിക്കുന്നത്, അത് വളരെ ബുദ്ധിമുട്ടുള്ള കാര്യം തന്നെയാണ്,' റൊണാൾഡോ മറുപടി നൽകി.എനിക്ക് അർജന്റീനയോട് ഒരുപാട് സ്നേഹമുണ്ട്. കാരണം എന്റെ ഭാര്യ അർജന്റീനയിൽ നിന്നാണ്. പിന്നെ എങ്ങനെയാണ് എനിക്ക് അർജന്റീനയെ ഇഷ്പ്പെടാതിരിക്കാൻ കഴിയുക. 

ഞാൻ ഒമ്പത് വർഷമായി എന്റെ ഭാര്യയ്ക്കൊപ്പം താമസിക്കുന്നു. അതുകൊണ്ട് അർജന്റീനയോട് എനിക്ക് ഒരു പ്രത്യേക ഇഷ്ടമുണ്ട്. ക്ലബ് ലോകകപ്പിൽ അർജന്റീനയുടെ ഫുട്ബോൾ ക്ലബുകളിൽ കളിക്കാൻ എനിക്ക് ക്ഷണം ലഭിച്ചിട്ടുണ്ട്. അത് നിങ്ങൾക്ക് അറിയാവുന്നതാണ്,' റൊണാൾഡോ കൂട്ടിച്ചേർത്തു. ഞാൻ അർജന്റീനക്കാരനല്ല. പക്ഷേ എനിക്ക് അർജന്റീന വളരെ ഇഷ്ടമാണ്. 

അവിടുത്തെ ആളുകളെയും ഇഷ്ടമാണ്. എനിക്ക് മെസ്സിയെയും ഇഷ്ടമാണ്. സത്യത്തിൽ ഞങ്ങൾ വർഷങ്ങളോളം എതിർടീമുകളിലായിരുന്നു. ഒരു ഇന്റർവ്യൂവിൽ ഞാനും മെസ്സിയും 15 വർഷത്തോളം എതിരാളികളായിരുന്നുവെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ആ കാലഘട്ടം ഞാൻ ഓർക്കുന്നുണ്ട്. ഇപ്പോൾ മെസ്സിക്ക് ഇം​ഗ്ലീഷ് സംസാരിക്കാൻ കഴിയുമെന്ന് ഞാൻ കരുതെന്നു. അന്ന് മെസ്സി ഇം​ഗ്ലീഷ് സംസാരിക്കില്ലായിരുന്നു. 

ചിലപ്പോഴൊക്കെ ഞാൻ മെസ്സിക്ക് വേണ്ടി ഇം​ഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. എനിക്ക് മെസ്സിയെ ഇഷ്ടമാണ്. എന്തുകൊണ്ടെന്നാൽ മെസ്സി എപ്പോഴും എന്നെ ബഹുമാനിക്കുകയും അം​ഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ഞാൻ മെസ്സിയെയും ബഹുമാനിക്കുന്നു. എന്നാൽ ഞങ്ങൾ ഒരുമിച്ച് കളിക്കുന്നത്, അത് സംഭവിച്ചേക്കില്ല, അതൊക്കെ ആർക്കറിയാം,' റൊണാൾഡോ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !