മലപ്പുറം: കോഴിക്കോട് വെച്ച് നടക്കുന്ന എസ്എഫ്ഐ അഖിലേന്ത്യാ സമ്മേളനത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് കാമ്പസ് ഹൈസ്കൂളിന് അവധി നല്‍കിയതിനെതിരെ എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസ്. എസ്എഫ്ഐക്ക് ആളെ കൂട്ടാനുള്ള കരിഞ്ചന്തയല്ല കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങളെന്ന് പി കെ നവാസ് ഫേസ്ബുക്കില്‍ വിമര്‍ശിച്ചു.
വിദ്യാഭ്യാസ മന്ത്രി മറുപടി പറയണമെന്നും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു രക്ഷിതാക്കളറിയാതെ ബിരിയാണി വാങ്ങിത്തരാം എന്ന് പറഞ്ഞാണ് മുമ്പ് എസ്എഫ്ഐ പാലക്കാട്ടെ വിദ്യാര്‍ത്ഥികളെ ചാക്കിട്ട് സമ്മേളനത്തിന് കൊണ്ടുപോയത്. കേരളത്തിലെ വിദ്യാര്‍ത്ഥികളോട് നേരാം വണ്ണം രാഷ്ട്രീയം പറയാന്‍ പോലും കെല്‍പ്പില്ലാത്ത എസ്എഫ്ഐ സ്വന്തം സമ്മേളനത്തിന് ആളെ കൂട്ടാന്‍ സര്‍ക്കാരിനെ കൂട്ടുപിടിച്ചിരിക്കുകയാണ്', പി കെ നവാസ് പറഞ്ഞു.എസ്എഫ്ഐയുടെ സമ്മേളനത്തിന്റെ ഭാഗമായി സ്കൂള്‍ ഹെഡ്മാസ്റ്റര് ടി സുനിലാണ് അവധി നല്‍കിയത്. നേതാക്കള്‍ ആവശ്യപ്പെട്ട പ്രകാരമാണ് അവധി നല്‍കിയതെന്ന് സുനില്‍ പറഞ്ഞു. സ്കൂളിന് പൂര്‍ണമായും അവധി നല്‍കിയില്ലെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ഏഴ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ വന്നെന്നും അവരുടെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ കുട്ടികളെ വിടണം എന്ന് ആവശ്യപ്പെടുകയായിരുന്നുവെന്ന് സുനില്‍ കൂട്ടിച്ചേര്‍ത്തു.ഹൈസ്കൂള്‍ കുട്ടികളെ വിടുകയാണ് ഉണ്ടായത്. സ്കൂളിന് പൂര്‍ണമായും അവധി നല്‍കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം മറ്റൊരു വിദ്യാര്‍ത്ഥി സംഘടന വന്ന് ബെല്‍ അടിച്ചു. പ്രശ്നം ആയപ്പോള്‍ പൊലീസിനെ വിളിച്ചപ്പോള്‍ അവരുടെ സഹകരണം ഉണ്ടായില്ല. പ്രശ്നം ആകേണ്ട എന്ന് കരുതിയാണ് കുട്ടികളെ വിട്ടത്. വിദ്യാര്‍ത്ഥികളെ വിടരുത് എന്നാണ് നിലപാട്. പലപ്പോഴും സംഘര്‍ഷം ആകുന്നത് ഒഴിവാക്കാന്‍ ആണ് സ്കൂള്‍ വിടുന്നത്. പലപ്പോഴും പൊലീസ് സംരക്ഷണം ലഭിക്കാത്ത സാഹചര്യം ഉണ്ടായിട്ടുണ്ട്', സുനില്‍ പറഞ്ഞു. അതേസമയം സംഭവത്തില്‍ ഡിഇഒയില്‍ നിന്ന് ഡിഡിഇ റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.