തിരക്ക് രൂക്ഷമായതോടെ കൊല്ലം - എറണാകുളം മെമുവിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം

 കോട്ടയം : തിരക്ക് രൂക്ഷമായതോടെ കൊല്ലം - എറണാകുളം മെമുവിൽ യാത്രക്കാരിക്ക് ദേഹാസ്വാസ്ഥ്യം. കോട്ടയം സ്വദേശിനി സുപ്രിയ ആണ് ട്രെയിനിലെ തിരക്കിനിടെ തല‌ചുറ്റി വീണത്. മെമുവിലെ തിരക്കുമൂലം ഏറ്റവുമധികം ദുരിതത്തിലാകുന്നത് കോട്ടയത്തു നിന്നുള്ള യാത്രക്കാരാണ്. എറണാകുളത്തേക്കുള്ള മെമു സർവീസുകൾക്കായി 1 A പ്ലാറ്റ്ഫോം പൂർത്തീകരിച്ചെങ്കിലും പുതുതായി ഒരു ട്രെയിൻ സർവീസ് പോലും ആരംഭിച്ചിട്ടില്ല.

രാവിലത്തെ കൊല്ലം–എറണാകുളം മെമു, പാലരുവി എക്സ്പ്രസ്, കൊല്ലം എറണാകുളം സ്പെഷൽ, വേണാട് എക്സ്പ്രസ് തുടങ്ങിയവയെല്ലാം ‍തിങ്ങിനിറഞ്ഞാണ് സ്റ്റേഷനിലെത്തുന്നത്. പലപ്പോഴും വാതിൽപ്പടിയിൽ തൂങ്ങി നിന്നാണ് പലരുടെയും യാത്ര.

ഇത് അപകടസാധ്യതയും വർധിപ്പിക്കുന്നു. രാവിലെ 7.55ന് കോട്ടയത്തുന്ന കൊല്ലം- എറണാകുളം സ്പെഷൽ മെമുവിലാണ് ഇപ്പോൾ തിരക്ക് അതിരൂക്ഷമായിട്ടുള്ളത്. രാവിലത്തെ തിരക്കുമൂലം കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്ന് ട്രെയിനിൽ കയറാതെ മടങ്ങിപോകുന്നവരും നിരവധിയുണ്ട്. 

എല്ലാ ഹാൾട്ട് സ്റ്റേഷനിലും നിർത്തിപ്പോകുന്ന മെമു സർവീസ് പ്രാബല്യത്തിൽ വന്നാലേ ജില്ലയിലെ ട്രെയിൻ യാത്രാദുരിതത്തിന് പരിഹാരം കണ്ടെത്താനാകൂ എന്ന് യാത്രക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓൺ റെയിൽസ് ഭാരവാഹി ശ്രീജിത്ത് കുമാർ പറഞ്ഞു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !