നോർത്ത് യോർക്ക്ഷെയർ: നോർത്ത് യോർക്ക്ഷെയറിലെ ബീച്ചിൽ നിന്ന് 18 വയസ്സുകാരിയെ കാണാതായി.
സെറെൻ ബെന്നറ്റിനെയാണ് കാണാതായിരിക്കുന്നത്. യുവതിയുടെ വസ്ത്രങ്ങൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്. ഞായറാഴ്ച വൈകുന്നേരം 7 മണിയോടെ ഗുയിസ്‌ബറോയിലെ ചർച്ച് ലെയ്ൻ ഏരിയയിലേക്ക് ഒറ്റയ്ക്ക് നടന്നുപോകുന്നത് സെറെനെ കണ്ടവരുണ്ട്.പിന്നീട് രാത്രി 9 മണിയോടെ റെഡ്കാർ ബീച്ചിലേക്ക് തനിച്ചു നടന്നുപോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.സെറെൻ ബീച്ചിന്റെ പരിസരത്ത് തന്നെയുണ്ടായിരുന്നിരിക്കാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ബീച്ചിൽ നിന്ന് കണ്ടെത്തിയ വസ്ത്രങ്ങൾ സെറെന്റേതാണെന്ന് കുടുംബാംഗങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്.5’6” ഉയരവും തവിട്ടുനിറത്തിലുള്ള മുടിയുമുള്ള സെറനെക്കുറിച്ച് വിവരം ലഭിക്കുന്നവർ പൊലീസിനെ അറിയിക്കണം. അന്വേഷണം പുരോഗമിക്കുകയാണെന്ന് സൂപ്രണ്ട് എമിലി ഹാരിസൺ പറഞ്ഞു. അന്വേഷണം ഇപ്പോൾ ബീച്ചിൽ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും എമിലി കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.