ചിറ്റാരിക്കാല്‍ (കാസര്‍കോട്): നിയന്ത്രണംവിട്ട് സ്കൂട്ടി മറിഞ്ഞുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം. വെസ്റ്റ് എളേരി പഞ്ചായത്തിലെ പെരുമ്പട്ട മുള്ളിക്കാട്ടെ കോടോത്ത് വളപ്പില്‍ കെ.വി. അമ്പാടിയുടേയുംപദ്മിനിയുടേയും മകന് രഞ്ജിത്ത് (31) ആണ് മരിച്ചത്.
പള്ളിപ്പാറ പെരുമ്പട്ട റോഡിലെ കുണ്ട്യത്ത് തിങ്കളാഴ്ച രാത്രി എട്ടുമണിയോടെയാണ് അപകടം. ഇറക്കത്തില്‍ നിയന്ത്രണംവിട്ട സ്കൂട്ടി റോഡില്‍നിന്നും താഴേക്ക് പോയപ്പോള്‍ റബ്ബര്‍ മരത്തില്‍ ഇടിച്ച് തകര്‍ന്നിട്ടുണ്ട്.
ചൊവ്വാഴ്ച രാവിലെ റബര്‍ തോട്ടത്തിലാണ് രഞ്ജിത്തിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം ഗവ. മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.