പാലക്കാട് : ചിറ്റൂരിൽ കള്ളിൽ വീണ്ടും ചുമ മരുന്ന് സാന്നിധ്യംകണ്ടെത്തിയ സംഭവത്തിൽ കേസെടുത്ത്എക്സൈസ്. ക്രമക്കേട് കണ്ടെത്തിയ ഷാപ്പ് ലൈസൻസി ആലപ്പുഴ സ്വദേശി ആർ സുജാത, ജീവനക്കാരൻരാമകൃഷ്ണൻ എന്നിവർക്കെതിരെയാണ് കേസ്.
ചിറ്റൂർ റേഞ്ചിലെ ആറാം ഗ്രൂപ്പിലെ നവകോട് കള്ള് ഷാപ്പിലാണ് ചുമ മരുന്നിൽ ചേർക്കുന്ന ബനാട്രിൽ എന്ന രാസപദാർത്ഥം കണ്ടെത്തിയത്.
2024 ജൂലൈയിലാണ് സാമ്പിൾശേഖരിച്ചത്. ഇതിൻ്റെ ഫലത്തിലാണ് ചുമമരുന്നിൻ്റെ സാന്നിധ്യം കണ്ടെത്തിയത്. ഇക്കഴിഞ്ഞ മാർച്ചിൽക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ആറാം ഗ്രൂപ്പിലെ അഞ്ച് ഷാപ്പുകളുടെ ലൈസൻസ് റദ്ദാക്കിയിരുന്നു.
ലൈസൻസി മാറി, പുതുക്കി നൽകിയതിന് പിന്നാലെയാണ് വീണ്ടും ക്രമക്കേട് കണ്ടെത്തിയത്. എക്സൈസ്ഡെപ്യൂട്ടികമ്മിഷണർ, എക്സൈസ് കമ്മിഷണർക്ക് റിപ്പോർട്ട് കൈമാറി. ശേഷം ഗ്രൂപ്പിലെ ഷാപ്പുകൾക്കെതിരെനടപടി സ്വീകരിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.