കണിയാമ്പറ്റ : തമിഴ്നാട് സ്വദേശികൾ ഇരുചക്രവാഹനത്തിൽ എത്തിച്ച് കുറഞ്ഞ വിലയിൽ വിറ്റ താറാവ് മുട്ട വാങ്ങിയവർ വഞ്ചിതരായി. വാങ്ങിയ മുട്ടകളെല്ലാം ഉപയോഗശൂന്യമായിരുന്നെന്നാണ് പരാതി.
കഴിഞ്ഞദിവസം കണിയാമ്പറ്റ, മില്ലുമുക്ക് പ്രദേശങ്ങളിൽ മുട്ട ചൂടാക്കിയപ്പോൾ പ്ലാസ്റ്റിക്കിനും റബറിനും സമാനമായ രീതിയിലുള്ള വസ്തുവാണ് ലഭിച്ചതെന്ന് മുട്ട വാങ്ങിയവർ പറയുന്നു. 100 രൂപയ്ക്ക് 11 താറാവ് മുട്ടകളാണ് ഇവർ വിറ്റത്. വിലക്കുറവ് കണ്ട് പ്രദേശത്തെ ഒട്ടേറെ പേർ മുട്ടകൾ വാങ്ങിയിരുന്നു.
വീട്ടിലെത്തിയ ശേഷം പൊട്ടിച്ചപ്പോഴാണ് മുട്ടയ്ക്കുള്ളിലെ മാറ്റങ്ങൾ ശ്രദ്ധയിൽപെട്ടത്. മുട്ടയുടെ മഞ്ഞക്കരുവിന് പകരം മഞ്ഞനിറത്തോട് സാമ്യമുള്ള കൊഴുത്ത ദ്രാവകമാണു കണ്ടത്. സമയം കഴിയുംതോറും ദ്രാവകത്തിന്റെ നിറം മാറിക്കൊണ്ടിരുന്നു. ചിലത് പൊട്ടിച്ചപ്പോൾ ജെല്ലി രൂപത്തിലും കാണപ്പെട്ടു.
മുട്ടകൾ തമ്മിൽ കൂട്ടിമുട്ടിയാലും നിലത്ത് വീണാലും പെട്ടെന്ന് പൊട്ടുന്നില്ലെന്നും മുട്ട വാങ്ങിയവർ പറയുന്നു. ചിലർ പുഴുങ്ങിയ ശേഷം തോട് പൊട്ടിച്ചപ്പോൾ ഉള്ളിൽ വെളുത്ത നിറത്തിലുള്ള റബർ പന്തിന് സമാനമായ വസ്തുവാണ് ലഭിച്ചത്. ആരോഗ്യ വിഭാഗത്തിന് പരാതി നൽകാനും പരിശോധന നടത്താനുമായി മുട്ടകൾ സൂക്ഷിച്ചു വച്ചിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.