കൊട്ടിയൂർ : ക്ഷേത്രത്തിൽ ദർശനത്തിനെത്തി കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കോഴിക്കോട് അത്തോളി സ്വദേശി നിശാന്തിന്റെ (40) മൃതദേഹമാണിതെന്നാണ് പ്രാഥമിക വിവരം.
ഞായാറാഴ്ച വൈകിട്ടാണ് ഇയാളെ പുഴയിൽ കുളിക്കുന്നതിനിടെ കാണാതായത്. ക്ഷേത്രത്തിൽ നിന്നും 10 കിലോമീറ്റർ അപ്പുറം മണത്തണ അണുങ്ങോട് പുഴയോരത്താണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് കാണാതായ മറ്റൊരാളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചില്ല. കാസർകോട് ഹോസ്‌ദുർഗ് സ്വദേശി അഭിജിത്തിനെ (28) കുറിച്ചാണ് വിവരമില്ലാത്തത്. ഒപ്പമെത്തിയവർ കുളി കഴിഞ്ഞ് ഫോട്ടോയെടുക്കാൻ വിളിച്ചപ്പോഴാണ് അഭിജിത്തിനെ കാണാതായ വിവരമറിയുന്നത്.
നിഷാദിനെ കാണാനില്ലെന്ന് ഒപ്പമെത്തിയ ഭാര്യ പൊലീസിനെ അറിയിക്കുകയായിരുന്നു. ഇന്നലെ പകൽ മുഴുവൻ പുഴയിലുൾപ്പെടെ തിരച്ചിൽ നടത്തിയെങ്കിലും ആരെയും കണ്ടെത്താനായിരുന്നില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.