"75000 ഇൽ കുറയാത്ത വോട്ട് എനിക്ക് ലഭിക്കും, 35000 ന് മുകളിൽ സ്വരാജ് കയറില്ല, 45,000 ന് മുകളിൽ ഷൗകത്തും എത്തില്ല "പി വി അൻവർ

കലാശക്കൊട്ട് ഒഴിവാക്കിയത് പല തരത്തിൽ വ്യാഖനിക്കുന്നുവെന്ന് പി വി അൻവർ. യഥാർത്ഥ കലാശക്കൊട്ട് 19 ന്. അന്ന് പിണറായിസത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണി അടിക്കും. പ്രവർത്തകർ ഇപ്പോൾ ഫീൽഡിലാണ്.

കനത്ത ഗതാഗത കുരുക്ക് ആണ് നിലമ്പൂരിൽ. കലാശക്കൊട്ട് നടത്തി അത് കൂട്ടാൻ ആഗ്രഹിക്കുന്നില്ല. പിണറായി സർക്കാരിൻ്റെ വിലയിരുത്തൽ ആകും എന്നാണ് പലരും പറഞ്ഞത്. ഗോവിന്ദൻ മാഷിനോട് ഒരു ചോദ്യം.

ഈ തെരഞ്ഞെടുപ്പ് എൽഡിഎഫിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ തോൽവി ആവുകയാണ്. സർക്കാരിന്റെ 99 ശതമാനം സംവിധാനങ്ങളും ഇവിടെ ഉണ്ട്. പണം കൊടുത്ത് വോട്ട് വാങ്ങാൻ ആണ് ശ്രമം. ഇവിടെ പ്രവർത്തകർക്ക് റോള് ഇല്ല. മരുമോൻ്റെ ഇവൻ്റ് മാനേജ്മെൻ്റ് ആണ് എല്ലാം ചെയ്യുന്നത്.

കിറ്റ് കൊടുക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പിൽ സ്വരാജ് തോറ്റാൽ മുഖ്യമന്ത്രി രാജി വെക്കുമോ ? എന്ന് ഗോവിന്ദൻ മാഷ് പറയണം. അല്ലെങ്കിൽ മുഖ്യമന്ത്രിയെ തൽസ്ഥാനത്ത് നിന്ന് മാറ്റുമോ. തോറ്റാൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയോട് രാജി വെക്കാൻ പറയാൻ സിപിഐഎം നേതൃത്വം തയ്യാറാകുമോ എന്നും അൻവർ ചോദിച്ചു.

2010 ഇൽ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ആണ് ആര്യാടൻ ഷൗകത്ത് വോട്ട് മറിക്കാൻ തുടങ്ങിയത്. അന്ന് യുഡിഎഫ് ജയിച്ചാൽ നിലമ്പൂർ മുൻസിപ്പൽ ചെയർമാൻ ഇപ്പോഴത്തെ kpcc സെക്രട്ടറി വിഎ കരീം ആവുമായിരുന്നു. അന്ന് കരീമിനെ ഷൗകത്ത് കാല് വാരി തോൽപ്പിച്ചു.

വിവി പ്രകാശിന്റെ ഒരു ഫോട്ടോ പോലും ഷൗക്കത്തിന്റെ പോസ്റ്ററിൽ ഇല്ല. വിവി പ്രകാശിന്റെ ഒപ്പം ഉള്ളവരുടെ വോട്ട് ഷൗകത്തിന് ലഭിക്കില്ല. തനിക്ക് സീറ്റ് കിട്ടിയില്ലെങ്കിൽ അനിൽകുമാറിനെ തോൽപ്പിക്കും എന്ന് ഷൗകത്തിന്റെ തിട്ടൂരം. ജില്ലയിൽ ഒരു എംഎൽഎ കൂടി കോൺഗ്രസിന് ഉണ്ടാകുന്നത് അനിൽകുമാർ എംഎൽഎക്ക് താൽപര്യം ഇല്ല.

സ്വരാജിന് 35000 ഇൽ അധികം വോട്ട് ലഭിക്കില്ല. തൊഴിലുറപ്പ് തൊഴിലാളികൾ മഴയത്ത് വിറച്ചു പണി എടുക്കുന്നു. തൊഴിലാളികൾക്ക് റെയിൻകോട്ട് കൊടുക്കും എന്ന വാഗ്ദാനം പാലിക്കപ്പെട്ടിട്ടില്ല. ശബരിമല വിഷയം പലരുടെയും നെഞ്ചിലെ വിഷയം.

എസ്ഡിപിഐ യും ബിജെപിയും അൻവറിനെ തെറി പറയുകയാണ്. മണ്ഡലത്തിലെ ഓരോ വീട്ടിലും ഒന്നിൽ കുറയാത്ത പ്രവർത്തകർ ഉണ്ട്. കൊട്ടിക്കലാശത്തിന് വരാൻ ആയിരക്കണക്കിന് സ്ത്രീകൾ ആണ് തയ്യാറായത്. വൻ ജനക്കൂട്ടം വരും എന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് കൊടുത്തു.

അത് കൊണ്ടാണ് രണ്ടിടത്ത് ആക്കിയത്. എനിക്ക് രണ്ടിടത്ത് പോകാൻ പറ്റില്ല. അത് കൊണ്ടാണ് കൊട്ടിക്കലാശം ഒഴിവാക്കിയത്. തനിക്ക് എല്ലാം പോസിറ്റീവ് ആണ്. മലയോര വിഷയം ചർച്ച ചെയ്യാൻ ആണ് രാജിവെച്ചത്. തന്റെ പ്രചരണ ബോർഡുകൾ നശിപ്പിക്കുന്നുവെന്നും അൻവർ വ്യക്തമാക്കി.

75000 ഇൽ കുറയാത്ത വോട്ട് എനിക്ക് ലഭിക്കും. സിപിഐഎമ്മിൽ നിന്ന് 35 to 45% ഉം യുഡിഎഫിൽ നിന്ന് 25% വോട്ടും തനിക്ക് ലഭിക്കും. 35000 ന് മുകളിൽ സ്വരാജ് കയറില്ല. 45,000 ന് മുകളിൽ ഷൗകത്തും എത്തില്ല. ഞാൻ ഇങ്ങനെ മത്സരിക്കാൻ ഉദ്ദേശിച്ചത് അല്ല. ദൈവം നിയോഗിച്ചത് ആണ്.

ഈ മണ്ഡലത്തിലെ നഗരസഭയിൽ താമസിക്കുന്നവർ ഒഴികെ ആരും സെക്കണ്ട് ഷോക്ക് പോയി കാണില്ല. ഞാൻ പരമാവധി മനുഷ്യരെ കാണാൻ പോകുന്നു എന്നാണ് ഷൗക്കത്ത് പറഞ്ഞത്. അപ്പോള് വി വി പ്രകാശിൻ്റെ കുടുംബം മനുഷ്യരിൽ പെട്ടവർ അല്ലെ.

നിലമ്പൂരിൽ കോൺഗ്രസും യുഡിഎഫും അല്ല തോൽക്കുന്നത്. ആര്യാടൻ ഷൗകത്ത് ആണ് തോൽക്കുന്നത്. ജനങ്ങൾക്ക് പിണറായിയെക്കാൾ വിരോധം ഷൗകത്തിനോടെന്നും പി വി അൻവർ വ്യക്തമാക്കി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതി.. വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !