എജി കേരളത്തിലെ മേഖലാ ഓഫീസുകൾ പൂട്ടുന്നു , ഇതിനുമുന്നോടിയായി എജി ഓഫീസുകളിൽ ജീവനക്കാരെ വെട്ടിക്കുറച്ചു , പിഎഫ് പിൻവലിക്കൽ ഇഴയും

തിരുവനന്തപുരം : സർക്കാരിന്റെ ധനവിനിയോഗം ഓഡിറ്റുചെയ്യാനും സർക്കാർജീവനക്കാരുടെ ശമ്പളവും പെൻഷനും ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്ക് അംഗീകാരം നൽകാനും ഭരണഘടനാപരമായി ബാധ്യതപ്പെട്ട അക്കൗണ്ടന്റ് ജനറലിന്റെ (എജി) കേരളത്തിലെ മേഖലാ ഓഫീസുകൾ പൂട്ടുന്നു.

ഇതിനുമുന്നോടിയായി എജി ഓഫീസുകളിൽ ജീവനക്കാരെ വെട്ടിക്കുറച്ചു. കോഴിക്കോട്, കോട്ടയം മേഖലാ ഓഫീസുകൾ പൂട്ടാനാണ് നിർദേശം. എറണാകുളത്തും തൃശ്ശൂരും ഡെപ്യൂട്ടി എജി തസ്തികയുള്ളതിനാൽ ഉടൻ പൂട്ടില്ല. മേഖലാ ഓഫീസ് ജീവനക്കാരെ വെട്ടിക്കുറച്ച് പ്രവർത്തനം തിരുവനന്തപുരത്തെ ആസ്ഥാനം കേന്ദ്രീകരിക്കാനാണ് നടപടി.

വെട്ടിനിരത്തൽ ഇങ്ങനെ (ജില്ല, മുൻപ്‌, ഇപ്പോൾ എന്ന ക്രമത്തിൽ)

തൃശ്ശൂർ: 260-30 എറണാകുളം: 100-20 കോഴിക്കോട്: 120-23 കോട്ടയം: 100-15 പേർ

കൺട്രോളർ ആൻഡ് അക്കൗണ്ടന്റ് ജനറലിന്റെ (സിഎജി) സംസ്ഥാനത്തെ പ്രതിനിധിയാണ് എജി. സർക്കാരുദ്യോഗസ്ഥരുടെ വേതനം, സ്ഥാനക്കയറ്റം, പെൻഷൻ എന്നിവയിൽ അന്തിമാംഗീകാരം നൽകേണ്ടത് എജിയാണ്. സർക്കാർപദ്ധതികളുടെ പലക്രമക്കേടുകളും പുറത്തുവന്നിട്ടുള്ളത് എജി റിപ്പോർട്ടിലൂടെയാണ്.

പിഎഫ് പിൻവലിക്കൽ ഇഴയും.കൺട്രോളർ ആൻഡ് അക്കൗണ്ടന്റ് ജനറലിന്റെ (സിഎജി) സംസ്ഥാനത്തെ പ്രതിനിധിയാണ് എജി. സർക്കാരുദ്യോഗസ്ഥരുടെ വേതനം, സ്ഥാനക്കയറ്റം, പെൻഷൻ എന്നിവയിൽ അന്തിമാംഗീകാരം നൽകേണ്ടത് എജിയാണ്. പിഎഫിൽനിന്നുള്ള വായ്പയ്ക്കും വിരമിച്ചാൽ പിഎഫിലെ തുക പിൻവലിക്കാനും എജിയുടെ അംഗീകാരം നിർബന്ധം. മേഖലാ ഓഫീസുകളിൽ ജീവനക്കാരെ വെട്ടിക്കുറച്ചതോടെ, ഫയലുകളെല്ലാം തിരുവനന്തപുരത്തെ ആസ്ഥാനത്തേക്ക്‌ കൈമാറുകയാണ്. അവിടെ ജോലിഭാരമായതോടെ, ഫയൽനീക്കം ഇഴഞ്ഞുതുടങ്ങി. സർക്കാർപദ്ധതികളുടെ പലക്രമക്കേടുകളും പുറത്തുവന്നിട്ടുള്ളത് എജി റിപ്പോർട്ടിലൂടെയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !