ഇന്ത്യക്ക് നൽകാനുള്ള രണ്ട് എസ്-400 വ്യോമപ്രതിരോധ സംവിധാനം 2026-ഓടെ കെെമാറുമെന്ന് റഷ്യ. ഇന്ത്യയുടെ ദേശീയ സുരക്ഷയിലെ നിർണായക ഘടകമാണ് S-400 ട്രയംഫ് വ്യോമപ്രതിരോധ സംവിധാനം. ഇന്ത്യയും റഷ്യയും തമ്മിലുള്ള ദീർഘകാല പ്രതിരോധ പങ്കാളിത്തത്തിന്റെ ഒരു പ്രധാന കരാറിന്റെ ഭാഗമാണ് ഈ അത്യാധുനിക സംവിധാനം. ഈയിടെ നടന്ന ഇന്ത്യ-പാകിസ്താൻ സംഘർഷത്തിൽ എസ്-400 ഉപയോഗിച്ച് നിരവധി പാക് ഡ്രോണുകളെയും മിസൈലുകളെയും വിജയകരമായി ഇന്ത്യ വെടിവെച്ചിട്ടിരുന്നു.
ഇന്ത്യയിലെ റഷ്യൻ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ റോമൻ ബാബുഷ്കിനാണ് ഇത് സ്ഥിരീകരിച്ചത്. ഇന്ത്യക്ക് ബാക്കിയുള്ള ലഭിക്കാനുള്ള രണ്ട് യൂണിറ്റുകൾ 2026 ഓടെ എത്തിക്കാനുള്ള പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്നും കരാർ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പൂർത്തിയാകുമെന്നും അദ്ദേഹം പറഞ്ഞു.ആക്രമണത്തെ ചെറുക്കാൻ ഇന്ത്യ ഉപയോഗിക്കുന്ന S-400 മിസൈൽ പ്രതിരോധ സംവിധാനം ലോകത്തിലെ ഏറ്റവും മാരകമായ സർഫസ് ടു എയർ മിസൈൽ വേധ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. എസ്-400 ട്രയംഫ് സിസ്റ്റത്തെ ഇന്ത്യ സുദർശൻ ചക്ര എന്നാണ് വിളിക്കുന്നത്. പുരാണത്തിലെ മഹാവിഷ്ണുവിന്റെ ആയുധത്തിന്റെ പേരിലാണ് ഈ അഡ്വാൻസ്ഡ് പ്രതിരോധ സംവിധാനത്തിന് പേരിട്ടിരിക്കുന്നത്. അൽമാസ്-ആന്റേ വികസിപ്പിച്ചെടുത്ത റഷ്യൻ നിർമ്മിത ദീർഘദൂര ഉപരിതല-വിമാന മിസൈൽ (എസ്എഎം) സംവിധാനമാണ് എസ്-400.വളരെ വേഗം തന്നെ 400 കിലോമീറ്റർ അകലെയുള്ള വ്യോമ ഭീഷണികളെ നേരിടാനും 600 കിലോമീറ്റർ വരെ ലക്ഷ്യങ്ങൾ ട്രാക്ക് ചെയ്യാനും ഇതിന് കഴിയും. ലോകത്തിലെ ഏറ്റവും നൂതനമായ ദീർഘദൂര വ്യോമപ്രതിരോധ സംവിധാനങ്ങളിൽ ഒന്നാണ് S-400 മിസൈൽ പ്രതിരോധ സംവിധാനം. S-400 മിസൈൽ സംവിധാനം റഷ്യയിൽ നിന്ന് ആദ്യം സ്വന്തമാക്കിയ രാജ്യം ചൈനയാണ്.S-400 സംവിധാനത്തിന്റെ അഞ്ച് സ്ക്വാഡ്രണുകൾക്കായി 2018-ലാണ് റഷ്യയുമായി ഇന്ത്യ 5.43 ബില്യൺ ഡോളറിന്റെ കരാർ ഒപ്പിട്ടത്. ഇതുവരെ, മൂന്ന് സ്ക്വാഡ്രണുകളാണ് ഇന്ത്യക്ക് ലഭിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.