കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. കടുവയെയും ആനയെയും അതീവ സംരക്ഷിത പട്ടികയിൽ നിന്നും മാറ്റണമെന്ന ആവശ്യവും തള്ളി. മനുഷ്യന് ഭീഷണിയായ മൃഗങ്ങളെ കൊല്ലാൻ വനം മേധാവിക്ക് അധികാരം ഉണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.
കാട്ടുപന്നിയുടെ എണ്ണത്തിൽ അനിയന്ത്രിതമായ വർദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, കർഷകരുടെ ജീവനോപാധിക്ക് പോലും തടസമാകും വിധം കാർഷിക വിളകളെ കാട്ടുപന്നികൾ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്നും ചൂണ്ടിക്കാട്ടി കാട്ടുപന്നികളെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കേരളം കത്തയച്ചിരുന്നു.
അതേസമയം മനുഷ്യ ജീവന് അപകടകാരിയായ പന്നികളെ കൊല്ലാൻ പഞ്ചായത്തുകൾക്ക് അനുമതി നൽകിയിട്ടുള്ളതാണ്. 2025 മാത്രം മൂന്ന് പേർ കേരളത്തിൽ മരിച്ചു. കേരള സർക്കാരിന്റെ അനാസ്ഥയാണ് അപകട മരണത്തിന് കാരണം. എന്നിട്ടും സംസ്ഥാന സർക്കാർ നടപടി എടുക്കാൻ സന്നദ്ധരായില്ല.
കേന്ദ്രം വൈദ്യതി വേലി നിർമിക്കാനും, വന്യ ജീവികൾക്കുള്ള ഭക്ഷണം നൽകാനും കൃത്യമായ ഫണ്ട് നൽകുന്നുണ്ട്. 344 പേർ കേരളത്തിൽ വന്യ ജീവി ആക്രമണത്തിൽ കേരളത്തിൽ മരണപ്പെട്ടുവെന്നും കേന്ദ്ര മന്ത്രി ഭൂപേന്ദ്ര യാദവ് കുറ്റപ്പെടുത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.