കുടുംബങ്ങൾ തമ്മിലുള്ള വാക്കുതർക്കത്തെ തുടർന്നു വീട്ടിലേക്കും വീടിനോട് ചേർന്നുള്ള ചായക്കടയിലേക്കും ജീപ്പിടിച്ചു കയറ്റി

കോതമംഗലം : കുട്ടമ്പുഴ മാമലക്കണ്ടത്തു കുടുംബങ്ങൾ തമ്മിലുള്ള വാക്കുതർക്കത്തെ തുടർന്നു വീട്ടിലേക്കും വീടിനോട് ചേർന്നുള്ള ചായക്കടയിലേക്കും ജീപ്പിടിച്ചു കയറ്റിയതായി പരാതി. മാമലക്കണ്ടത്ത് അച്ചൂസ് ചായക്കട നടത്തുന്ന കോട്ടയ്ക്കൽ ഗോത്രവർഗ ഉന്നതിയിലെ വിനോദിനാണു (43) പരുക്കേറ്റത്. കൈക്കു പരുക്കേറ്റ വിനോദ് കോതമംഗലത്ത് ആശുപത്രിയിൽ ചികിത്സ തേടി. ജീപ്പ് ഓടിച്ച മാമലക്കണ്ടം തുമ്പേപ്പറമ്പിൽ രതീഷിന്റെ (കുഞ്ഞൻ-43) പേരിൽ വിനോദിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കുട്ടമ്പുഴ പൊലീസ് കേസെടുത്തു.

മാമലക്കണ്ടം കൊയ്‌നിപ്പാറ ജംക്‌ഷനു സമീപം ഇന്നലെ വൈകിട്ട് ആറരയോടെയാണു സംഭവം. മാമലക്കണ്ടം ഇടപ്പറമ്പിൽ വിജയമ്മയുടെ വീടിനോട് ചേർന്നാണു വിനോദ് ചായക്കട നടത്തുന്നത്. വിജയമ്മ, സരോജിനി, ഗോപിക്കുട്ടൻ എന്നിവർക്കും പ്രായപൂർത്തിയാകാത്ത 3 കുട്ടികൾക്കും പരുക്കേറ്റതായി പറയുന്നു. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

തർക്കത്തെ തുടർന്നു ജീപ്പുമായെത്തിയ രതീഷ് പലകുറി ചായക്കടയ്ക്കു നേരെ ജീപ്പ് ഇരപ്പിച്ച് മുന്നോട്ടും പിന്നോട്ടും വേഗത്തിൽ ഓടിച്ചു കയറ്റാൻ ശ്രമിക്കുന്ന ദൃശ്യം സമീപ കടയിലെ സിസിടിവി ദൃശ്യത്തിൽ പതിഞ്ഞിട്ടുണ്ട്. നാട്ടുകാർ ഇയാളെ പിന്തിരിപ്പിക്കാനായി കയ്യിൽ കിട്ടിയതൊക്കെ വലിച്ചെറിയുന്നതും കാണാം.
സംഭവത്തിൽ രതീഷും പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സ തേടിയെന്നാണു പൊലീസിനോടു രതീഷിന്റെ വീട്ടുകാർ പറഞ്ഞത്. രതീഷിനെ പൊലീസ് അന്വേഷിച്ചു വരികയാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.comകുരിശുപള്ളിക്ക് നേരെയും ആക്രമണം ഉണ്ടാകാം. കെട്ടിടം പൊളിച്ചവരെ അറസ്റ്റ് ചെയ്യണം | SUMITH GEORGE BJP

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

കമലേശ്വരം കേസില്‍ നിർണ്ണായക വഴിത്തിരിവ്, ഉണ്ണിക്കൃഷ്‌ണൻ ഗേ ഗ്രൂപ്പിലെ അംഗം Puthoor | Kollam ?

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !