നിലമ്പൂരിൽ പണിക്കെണിയിൽ നിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ കേന്ദ്ര സർക്കാറിനെ പഴിച്ച് എം സ്വരാജ് ..!

നിലമ്പൂർ: വന്യജീവി സംരക്ഷണ നിയമം മനുഷ്യന്റെ ജീവന് വിലകൽപ്പിക്കുന്നില്ലെന്നതാണ് പ്രശ്നമെന്ന് സി.പി.എം. നേതാവ് എം. സ്വരാജ്.

നിക്ഷിപ്തമായ താല്പര്യങ്ങളോടെ അല്ല ഇത്തരം പ്രശ്നങ്ങളെ കാണേണ്ടതെന്നും പരസ്പരം കുറ്റപ്പെടുത്തുന്നതിന് അർത്ഥമില്ലെന്നും അദ്ദേഹം പറ‍ഞ്ഞു.മലയോര മേഖലയിലെ കർഷകരെ മനുഷ്യരായി കണക്കാക്കണം. അവർക്കും ജീവിക്കാനുള്ള അവകാശമുണ്ടെന്ന് കേന്ദ്ര സർക്കാർ മനസ്സിലാക്കണം. മനുഷ്യരെ തെറ്റിദ്ധരിപ്പിക്കാൻ ചിലർ ശ്രമിക്കുന്നുണ്ട്. വന്യജീവി സംരക്ഷണ നിയമം ഇന്ത്യൻ പാർലമെന്റ് പാസാക്കിയ കേന്ദ്ര നിയമമാണ്. 

ആ നിയമത്തെ മറികടക്കാൻ സംസ്ഥാന നിയമസഭയ്ക്ക് കഴിയില്ല. ഏതു പാർട്ടി ഭരിച്ചാലും, ആര് ഭരിച്ചാലും അതിന് കഴിയില്ല. അതിനുവേണ്ടിയുള്ള സമ്മർദ്ദമാണ് ശക്തിപ്പെട്ടുവരേണ്ടത്. അതിന് രാഷ്ട്രീയം നോക്കേണ്ട കാര്യമില്ല. എല്ലാ പാർട്ടിയിലും പെട്ട ആളുകൾ ഒരുമിച്ചു നിന്ന് അതിനുവേണ്ടി ശബ്ദം ഉയർത്തുകയാണ് വേണ്ടത്.

പരിസ്ഥിതി സംരക്ഷിക്കപ്പെടണം. മനുഷ്യൻ പരിസ്ഥിതിയുടെ ഭാഗമാണ്. വന്യജീവി സംരക്ഷണ നിയമം പൊളിച്ചെഴുതുന്നതിന് രാജ്യം ഭരിക്കുന്നവർ നേതൃത്വം കൊടുക്കണം. വന്യജീവികളുടെ ആക്രമണം ഫലപ്രദമായി തടയുന്നതിന് സമഗ്രവും ശാസ്ത്രീയവുമായ ഒരു പദ്ധതി കേരള സർക്കാർ സമർപ്പിച്ചിട്ടുണ്ട്. അതിന് അംഗീകാരം കിട്ടിയിട്ടില്ല. അതിന് അംഗീകാരം ലഭിക്കണം. അദ്ദേഹം പറ‍ഞ്ഞു.

മരണപ്പെട്ട ജിത്തുവിന്റെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്ന് പറഞ്ഞ സ്വരാജ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ നിന്ന് ആളുകൾ പിന്മാറണമെന്നും വേറെ ന്യായം ഒന്നും പറയേണ്ട കാര്യമില്ലെന്നും പറഞ്ഞു. അതിൽ കർശനമായ നടപടി വേണമെന്നും സമൂഹത്തിൽ ബോധവൽക്കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

അയ്യപ്പന്റെ സ്വർണം വീണ്ടും നഷ്ടപ്പെട്ടു..

അയര്‍ലണ്ട് ജാലകം | Ireland Malayalam News

നാലു മാസം മുൻപ് KSRTC എന്നെ പിരിച്ചു വിട്ടു..! Jayanashan Kavukandam

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !