കോഴിക്കോട്: വിദേശത്ത് ബിസിനസിൽ പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടി മുങ്ങിയ കേസിൽ പ്രതികളായ അമ്മയ്ക്കും മകനുമായി ലുക്കൗട്ട് സർക്കുലർ പുറത്തിറക്കി പൊലീസ്.
തലശ്ശേരി സ്വദേശി നല്ലിക്കണ്ടി റഷാദ്, സൈനബ എന്നിവർക്കെതിരെയാണ് നാദാപുരം പൊലീസ് ലുക്കൗട്ട് സർക്കുലർ ഇറക്കിയത്.
ചേലക്കാട് സ്വദേശിയുടെ പരാതിയിലാണ് നാദാപുരം പൊലീസിൻ്റെ തുടർനടപടി. ഒമാനിലെ ബിസിനസിൽ പങ്കാളിത്തം വാദ്ഗാനം ചെയ്ത് മൂന്നരക്കോടി രൂപ തട്ടിയെടുത്തു എന്നാണ് പരാതി.
എഫ്ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെ പ്രതികൾ വിദേശത്തേക്ക് മുങ്ങുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.