മലപ്പുറം: വിദ്യാർത്ഥിയെ കാറിടിച്ചതുമായി ബന്ധപ്പെട്ട് മലപ്പുറത്ത് എംഎസ്പി സ്കൂളിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. അധ്യാപികയുടെ കാർ സ്കൂൾ ഗ്രൗണ്ടിൽ വച്ച് പത്താം ക്ലാസ് വിദ്യാർത്ഥിനിയെ ഇടിച്ച് പരിക്കേൽപ്പിച്ചുവെന്നാണ് പരാതി. അപകടത്തിൽ വിദ്യാർത്ഥിനിയുടെ കാലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ അധ്യാപികക്കെതിരെ നടപടി വേണമെന്ന ആവശ്യവുമായി വിദ്യാർത്ഥികൾ രംഗത്തെത്തി.
കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് കുട്ടിയുടെ കാലിൽ അധ്യാപികയുടെ കാർ ഇടിച്ചത്. കുട്ടിയുടെ കാൽ മൂന്നിടങ്ങളിൽ പൊട്ടിയിട്ടുണ്ട്. എന്നാൽ സ്കൂൾ അധികൃതർ മതിൽ ഇടിഞ്ഞുവീണ് അപകടം പറ്റിയെന്ന് പറയാൻ നിർദേശിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിക്കുന്നതും വൈകിയെന്ന് വിദ്യാർത്ഥികൾ പറയുന്നു. കേസ് കൊടുക്കരുതെന്നും അധ്യാപിക ആവശ്യപ്പെട്ടു.വിദ്യാർത്ഥികൾ സ്കൂൾ മുറ്റത്ത് പ്രതിഷേധിച്ചതോടെ അധ്യാപകർ സംസാരിക്കുകയും വിദ്യാർത്ഥികളുടെ പ്രതിഷേധത്തെ തുടർന്ന് ചർച്ചക്ക് തയ്യാറാവുകയും ചെയ്തിട്ടുണ്ട്. കുട്ടിയുടെ കുടുംബം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.പരാതിയുടെ അടിസ്ഥാനത്തിൽ അധ്യാപികക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു.എംഎസ്പി സ്കൂൾ അധ്യാപിക ബീഗത്തിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, അപകടവുമായി ബന്ധപ്പെട്ട് പ്രതികരിക്കാൻ സ്കൂൾ അധികൃതർ തയ്യാറായില്ല. നിലവിൽ കുട്ടികളുമായി അധ്യാപകർ സംസാരിച്ചു വരികയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.