കനത്ത മഴയിൽ സിപിഎം ബ്രാ‍ഞ്ച് ഓഫിസ് തകർന്നു വീണു

കാസർകോട് : കനത്ത മഴയിൽ സിപിഎം ബ്രാ‍ഞ്ച് ഓഫിസ് തകർന്നു വീണു. പുത്തിഗെ ധർമത്തടുക്ക തലമുഗറിലെ സിപിഎം ബ്രാഞ്ച് ഓഫിസാണ് തകർന്നു വീണത്.


ഇന്നലെ രാവിലെയാണ് ഓഫിസിന്റെ പിന്നിൽനിന്നു മണ്ണുനീങ്ങി ചുമരിൽ വിള്ളലുണ്ടായത്. മേൽക്കൂര തകരാനും തുടങ്ങി.

മണ്ണിടിയുന്നതറിഞ്ഞ് ഇവിടെയെത്തിയ പ്രദേശവാസികൾ നോക്കിനിൽക്കെ ഓഫിസ് പൂർണമായും നിലംപൊത്തുകയായിരുന്നു. കാരംസ് കളിക്കുന്നതിനു പത്തോളം കുട്ടികൾ നിത്യവും എത്തുന്ന സ്ഥലമാണിത്.


അപകട സമയത്ത് ആരുമില്ലാതിരുന്നതിനാൽ ദുരന്തം ഒഴിവായി. രണ്ടു ദിവസമായി കാസർകോട് ജില്ലയിൽ കനത്ത മഴയാണ്. താഴ്ന്ന പല പ്രദേശങ്ങളിലും വെള്ളം കയറി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !