പാലക്കാട്: സ്വകാര്യ ബസ് യാത്രക്കാരനെ 19.70 ഗ്രാം എംഡിഎംഎയുമായി എക്സൈസ് പിടികൂടി. പാലക്കാട് പാമ്പാമ്പള്ളം ടോൾ പ്ലാസക്ക് സമീപം വച്ചു നടത്തിയ സംയുക്ത വാഹന പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. മലപ്പുറം നെല്ലിത്തടം സ്വദേശി അബ്ദുൾ റഹീം (25) ആണ് പിടിയിലായത്.
പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ അജയകുമാറും പാർട്ടിയും ടാസ്ക് ഫോഴ്സിലെ ഒറ്റപ്പാലം റേഞ്ച് ഇൻസ്പെക്ടർ വിപിൻദാസിന്റെ നേതൃത്ത്വത്തിലുള്ള ടാസ്ക് ഫോഴ്സും ചേർന്നാണ് പരിശോധന നടത്തിയത്.സ്ക്വാഡ് പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ മസിലാമണി, സുജീഷ് എന്നിവരും ടാസ്ക് ഫോഴ്സ് ടീമിൽ പ്രിവന്റീവ് ഓഫീസർ പ്രേംകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലൂക്കോസ് എന്നിവരും ഉണ്ടായിരുന്നു.മറ്റൊരു സംഭവത്തിൽ ഇടുക്കി കഞ്ഞിക്കുഴിയിൽ വിൽപ്പനയ്ക്കായി സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന 1.44 കിലോഗ്രാം കഞ്ചാവുമായി ജോസ് സത്യനേശൻ (𝟻𝟺) എന്നയാളെയും എക്സൈസ് സംഘം പിടികൂടി. ഇടുക്കി സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ.ടി യുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.