25 വർഷക്കാലത്തോളം അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലെ അഡ്വക്കേറ്റ് ക്ലാർക്കായി പ്രവർത്തിച്ച ജി സുരേഷ് ഇനി മുതൽ അഭിഭാഷകനായി കോടതികളിൽ എത്തും

അമ്പലപ്പുഴ : നീണ്ട 25 വർഷക്കാലത്തോളം അമ്പലപ്പുഴ ജുഡീഷ്യൽ ഒന്നാംക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയിലെ അഡ്വക്കേറ്റ് ക്ലാർക്കായി പ്രവർത്തിച്ച അമ്പലപ്പുഴ കട്ടക്കുഴി വണ്ടകംവീട്ടിൽ ജി സുരേഷ് ഇനി മുതൽ അഭിഭാഷകനായി കോടതികളിൽ എത്തി തുടങ്ങും.


ഈ ജൂൺ 1 ന് കേരള ബാർ കൗൺസിൽ നടത്തിയ എൻറോൾമെന്റ് ചടങ്ങിൽ ജി സുരേഷ് അഭിഭാഷകനായി സന്നത് എടുത്തു. ആലപ്പുഴ - അമ്പലപ്പുഴ കോടതികളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു അഡ്വക്കേറ്റ് ക്ലാർക്ക് നിയമപഠനം പൂർത്തിയാക്കി അഭിഭാഷകനായി കോടതിയിൽ എത്തുന്നത്.

ആലപ്പുഴ എസ് ഡി കോളേജിൽ നിന്നും 1986-1989 ൽ ബിരുദപഠനം പൂർത്തിയാക്കിയ സുരേഷ് 10 വർഷക്കാലത്തോളം സ്വകാര്യ ട്യൂഷൻ സെന്ററിലെ അധ്യാപകനായിരുന്നു. ആലപ്പുഴയിലെ പ്രമുഖ അഭിഭാഷകനായ അഡ്വ. ജി രാമകൃഷ്ണന്റെ കൂടെ ക്ലാർക്കായി പ്രവർത്തനം തുടങ്ങി. പിന്നീട് അമ്പലപ്പുഴയിൽ 25 വർഷം ക്ലാർക്കായി സേവനം അനുഷ്‌ഠിച്ചു. അഡ്വക്കേറ്റ് ക്ലാർക്ക് അസോസിയേഷന്റെ അമ്പലപ്പുഴ യൂണിറ്റിന്റെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

ജി സുരേഷിനെ അമ്പലപ്പുഴ ബാർ അസോസിയേഷന്റെ നേതൃത്വത്തിൽ ആദരിക്കാൻ തീരുമാനിച്ചതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ജൂൺ 5 ന് ഉച്ചയ്ക്ക് 1 മണിക്ക് നടക്കുന്ന ചടങ്ങിൽ എച്ച് സലാം എം എൽ എ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ ഷീബാ രാകേഷ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭബാലൻ, എന്നിവർ പങ്കെടുക്കും.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !