കണ്ണൂര്‍: സ്കൂൾ ബസിന്‍റെ ഫീസ് അടയ്ക്കാത്തതിന്‍റെ പേരിൽ വിദ്യാർത്ഥിയെ ബസിൽ നിന്ന് പിടിച്ചിറക്കിയെന്ന് പരാതി.
കണ്ണൂർ പയ്യന്നൂരിലെ എസ്എബിടിഎം സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിയുടെ രക്ഷിതാവാണ് മുഖ്യമന്ത്രിക്കും പൊലീസിലും പരാതി നൽകിയത്.
തിങ്കളാഴ്ച പ്രവേശനോത്സവത്തിനുശേഷം സ്കൂൾ ബസിൽ കയറിയ കുട്ടിയെ ജീവനക്കാരൻ ബലമായി പിടിച്ചിറക്കി, മറ്റ് കുട്ടികളുടെ മുന്നിൽ അപമാനിച്ചെന്നാണ് പരാതി.
സംഭവം അന്വേഷിക്കുമെന്നും വീഴ്ചയുണ്ടെങ്കിൽ നടപടിയെടുക്കുമെന്നും പ്രധാനാധ്യാപകൻ പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.