സൂറത്ത്: യുവമോഡൽ അഞ്ജലി വർമോറയെ (23) മരിച്ച നിലയിൽ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തിൽനിന്നുള്ള മോഡലാണ്.
ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. വീടിനുള്ളിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് അഞ്ജലിയുടെ മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യക്കുറിപ്പ് കണ്ടെടുത്തിട്ടില്ല.അഞ്ജലി മാനസിക സമ്മർദം അനുഭവിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചു.പൊലീസ് അഞ്ജലിയുടെ ഫോൺ രേഖകൾ പരിശോധിക്കുന്നുണ്ട്. ബന്ധുക്കളിൽനിന്ന് മൊഴിയെടുത്തു. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ - 1056, 0471- 2552056)
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.