ആലപ്പുഴയിൽ യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച് ബൈക്ക് യാത്രികൻ. മാന്നാർ തൃക്കുരട്ടി മഹാദേവ ക്ഷേത്രം ജംഗ്ഷനിലാണ് സംഭവം. സ്ത്രീകളോട് അപമര്യാദയായി പെരുമാറിയത് ചോദ്യം ചെയ്യാൻ എത്തിയ യുവാവിനെ ബൈക്ക് യാത്രക്കാരനായ പ്രതി ബൈജു വലിച്ചിഴക്കുകയായിരുന്നു. ഇയാളെ നാട്ടുകാര്‍ പിടികൂടി പൊലീസിലേല്‍പ്പിച്ചു.
ഇന്നലെ വൈകിട്ട് ആറുമണിയോടെയാണ് സംഭവം നടന്നത്.സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരിയോട് ബൈജു മോശമായി പെരുമാറിയതോടെ ജീവനക്കാരനായ യുവാവ് ചോദ്യം ചെയ്യാന്‍ പുറത്തിറങ്ങി.ഇതോടെ പ്രതി ബൈക്കില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. ഇയാളെ തടഞ്ഞുനിര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് യുവാവിനെ റോഡിലൂടെ വലിച്ചിഴച്ചത്.പരിക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. നാട്ടുകാരാണ് സാഹസികമായി പ്രതിയെ പിടിച്ചുനിര്‍ത്തി പൊലീസിന് കൈമാറിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.