കോഴിക്കോട്: ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിനിയായ യുവതിയെ വീടിനകത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.
കോഴിക്കോട് പയ്യോളി ബീച്ച് കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന കറുവക്കണ്ടി മനോജിന്റെ മകള്‍ മഞ്ജിമ(19) ആണ് മരിച്ചത്. ജോലിക്ക് പോയിരുന്ന മനോജ് ഉച്ചയ്ക്ക് 11.30 ഓടെ വീട്ടില്‍ തിരികെയെത്തിപ്പോഴാണ് മഞ്ജിമയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.മാതാപിതാക്കള്‍ ജോലിക്ക് പോയതിനാല്‍ പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കായിരുന്നു. മൂന്ന് മാസത്തെ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സിന് കണ്ണൂരിലെ സ്ഥാപനത്തില്‍ പഠിച്ചുവരികയായിരുന്നു മഞ്ജിമ. ഒരാഴ്ച മുമ്പാണ് പഠനാവധിക്ക് വീട്ടിലെത്തിയത്.28ന് നടക്കുന്ന പരീക്ഷ എഴുതാന്‍ തയ്യാറെടുത്തു വരുന്നതിനിടെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം നാളെ സംസ്കരിക്കും. മാതാവ്: ദീപ. സഹോദരന് ഹൃത്വിക് വിദേശത്താണ്.ഹോട്ടല്‍ മാനേജ്മെന്റ് വിദ്യാര്‍ത്ഥിനി വീടിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയില്‍
0
ചൊവ്വാഴ്ച, ജൂൺ 17, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.