വാട്സ്ആപ്പ് ഇൽ പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി മെറ്റ

ന്യൂഡൽഹി: അൺറീഡ് ചാറ്റ് സമ്മറി അവതരിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്.

ഉപയോക്താക്കൾ റീഡ് ചെയ്യാത്ത മെസ്സേജുകളുടെ സംഗ്രഹം മെറ്റ എ ഐ വഴി ലഭ്യമാക്കുന്നതാണ് പുതിയ ഫീച്ചർ. ഇതിലൂടെ ഉപയോക്താകൾക്ക് വ്യക്തിഗത ചാറ്റുകളുടെയോ , ഗ്രൂപ്പ് ചാറ്റുകളിലെയോ മെസ്സേജുകൾ സ്ക്രോൾ ചെയ്ത് കണ്ടെത്താതെ എ ഐ സഹായത്തോടെ വിവരങ്ങൾ ലഭ്യമാകും.
ഇംഗ്ലീഷ് ഭാഷയിലുള്ള വിവരങ്ങൾ മാത്രം ലഭ്യമാകുന്നതിനാൽ നിലവിൽ യു എസ്സിലെ ഉപയോക്താക്കൾക്കായാണ് ഇപ്പോൾ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്. അധികം വൈകാതെ ഇന്ത്യയിലും എത്തുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. ചാറ്റ് ബോക്സുകളിൽ കൂമ്പാരമായി മെസ്സേജുകൾ വരുന്നത് പലപ്പോഴും നമ്മൾ ശ്രദ്ധിക്കാറില്ല , എന്നാൽ ഇനി അവയെ സംഗ്രഹിച്ച് ഓരോ പോയിന്റുകളാക്കി നൽകാൻ മെറ്റ എ ഐ യ്ക്ക് കഴിയും. ഇതിലൂടെ ചാറ്റുകളിൽ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് വേഗത്തിൽ മനസിലാക്കാൻ സഹായിക്കും.

ഉപയോക്താക്കളുടെ സ്വകാര്യത പൂർണമായും സംരക്ഷിക്കുന്നതാണ് പുതിയ ഫീച്ചറെന്ന് മെറ്റ ഉറപ്പ് നൽകുന്നു.സ്വകാര്യ പ്രോസസിങ് ഉപയോഗിച്ചാണ് മെസ്സേജ് സമ്മറിസ് ഫീച്ചർ പ്രവർത്തിക്കുന്നത്.മെറ്റയ്‌ക്കോ വാട്സ്ആപ്പിനോ മെസ്സേജുകളിലെ ഉള്ളടക്കം കാണാൻ കഴിയില്ലെന്ന് ഉറപ്പാക്കാനാണ് ഈ രീതി രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും , വിവരങ്ങൾ മറ്റ് സെർവറുകളിലേക്ക് ​കൈമാറുകയോ, കമ്പനി സിസ്റ്റങ്ങൾക്ക് നൽകുകയോ ചെയ്യാതെയാണ് ഡാറ്റ പ്രോസസിങ് നടക്കുന്നതെന്നും മെറ്റ പറയുന്നു.

സമ്മറി ചാറ്റിലൂടെ ലഭിക്കുന്ന വിവരങ്ങൾ ഉപയോക്താവിന് മാത്രമേ കാണാൻ സാധിക്കൂ.ഗ്രൂപ്പ് , പേഴ്‌സണൽ ചാറ്റുകളിലെ മെസേജുകളുടെ സംഗ്രഹം ഉപയോക്താവ് ആവശ്യപ്പെട്ടാൽ മാത്രമേ മറ്റുള്ളവർക്കും കാണാനാകു. ഇത് ഒരു ഓപ്‌ഷണൽ ഫീച്ചറായിട്ടാണ് വാട്സ്ആപ്പ് പുറത്തിറക്കിയിരിക്കുന്നത്. എ ഐ ഫീച്ചറുകൾ ഏതൊക്കെ ചാറ്റുകളിൽ ഉൾപ്പെടുത്തണമെന്നും ഉപയോക്താവിന് സ്വയം തീരുമാനിക്കാവുന്നതാണ്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !