പാലക്കാട്: പാലക്കാട് ചെറാട് ജനവാസ മേഖലയിൽ പുലിയിറങ്ങി.
ഇന്ന് പുലർച്ചയോടെയാണ് പാലക്കാട് ഇല്ലം ഹെറിറ്റേജിൽ താമസിക്കുന്ന റിട്ടയേർഡ് ട്രഷറി ഉദ്യോഗസ്ഥൻ രവി പിഷാരടിയുടെ വീട്ടിലേക്ക് പുലിയെത്തിയത്. മതിൽ ചാടി കടക്കാനുള്ള ശ്രമത്തിനിടെ വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റ് പുലി പെട്ടെന്ന് തന്നെ പിന്തിരിഞ്ഞു ഓടുകയായിരുന്നു.
ഒന്നരവർഷം മുൻപും വീട്ടിലുണ്ടായിരുന്ന നായ്ക്കളെ പിടിക്കാൻ പുലിയെത്തിയിരുന്നുവെന്ന് രവി പിഷാരടി പറഞ്ഞു.നരിക്കുനിയിൽ നിന്ന് ഇതുവഴി പോയ യാത്രക്കാരാണ് ദൃശ്യങ്ങൾ പകർത്തിയത്.അതേസമയം വാൽപ്പാറയിൽ നിന്ന് പിടികൂടിയ നരഭോജിക്കടുവയെ കാട്ടിലേക്ക് തുറന്നു വിട്ടു. ടോപ്പ് സ്ലിപ്പ് വനമേഖലയിലേക്കാണ് പുലിയെ തുറന്നുവിട്ടത്. കഴിഞ്ഞാഴ്ച ആറു വയസ്സുകാരിയെ പുലി പിടികൂടിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.