തിടനാട്: തിടനാട് ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ലഹരി വിരുദ്ധ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ ജൂൺ 26ന് അന്തർദേശീയ ലഹരി വിരുദ്ധ ദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു.
രാവിലെ നടന്ന സ്പെഷ്യൽ അസംബ്ലിയിൽ തിടനാട് പോലീസ് സ്റ്റേഷനിലെ സബ്ഇൻസ്പെക്ടർ റംല ബീവി വിദ്യാർത്ഥികൾക്ക് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്ററുകളുടെ പ്രദർശനം ,ലഹരി വിരുദ്ധ നൃത്തം, റീഡേഴ്സ് തിയേറ്റർ, ലഹരി വിരുദ്ധ ഗാനങ്ങൾ,മ്യൂസിക്കൽ ഡ്രാമാ തുടങ്ങിയപരിപാടികൾ അസംബ്ലിക്ക് മാറ്റുകൂട്ടി.തുടർന്ന് സ്കൂൾ ഗ്രൗണ്ടിൽ മുഴുവൻ വിദ്യാർത്ഥികളും പങ്കെടുത്ത ലഘു വ്യായാമങ്ങളും സുംബ ഡാൻസും നടന്നു. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പരിപാടികൾ വിക്ടേഴ്സ് ചാനലിൽ വിദ്യാർത്ഥികൾ വീക്ഷിച്ചു.വിദ്യാർത്ഥികൾ സ്കൂൾ കവാടത്തിൽ അവതരിപ്പിച്ച ലഹരി വിരുദ്ധ ഫ്ലാഷ് മോബ് പരിപാടികളെ കൂടുതൽ ആകർഷകമാക്കി.തുടർന്നു നടന്ന ലഹരി വിരുദ്ധ മോഡൽ നിയമസഭ പരിപാടികളുടെ മാറ്റുകൂട്ടി.നിയമസഭാ പ്രവർത്തനങ്ങളെക്കുറിച്ചും രാജ്യത്ത് നിലവിലുള്ള ലഹരി വിരുദ്ധ നിയമങ്ങളെക്കുറിച്ചും ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി വിവിധ സർക്കാർ വകുപ്പുകൾ സ്വീകരിച്ചിട്ടുള്ള നടപടികളെക്കുറിച്ചും വിദ്യാർത്ഥികളെ ബോധവൽക്കരിക്കുന്നതിന് ഈ പരിപാടി ഏറെ സഹായകമായി.തുടർന്ന് വിദ്യാർത്ഥികൾ തയ്യാറാക്കിയ ലഹരി വിരുദ്ധ പോസ്റ്ററുകൾ ഉൾപ്പെടുത്തിയ ഡിജിറ്റൽ ആൽബം പ്രകാശനം ചെയ്തു. സ്കൂൾ ഹെഡ്മിസ്ട്രസ് ജിജിമോൾ ടി ജോൺ, സ്കൂൾ ലഹരി വിരുദ്ധ ക്ലബ്ബ് കൺവീനർ അനൂപ് പി .ആർ അധ്യാപകരായ ഡോ. വിശ്വലക്ഷ്മി ടി.വി ,ഡോ. സിന്ധു, ജയലക്ഷ്മി പി എസ്, സോണിയ ആൻറണി, അനൂപ് മാത്യു തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.തിടനാട് ജി.വി.എച്ച്.എസ്.എസിൽ ലഹരിവിരുദ്ധ ദിന പരിപാടികൾ നടന്നു
0
വ്യാഴാഴ്ച, ജൂൺ 26, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.