തിരുവനന്തപുരം: തിരുവനന്തപുരത്ത് ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുരുങ്ങിയതിന് പിന്നാലെ കാണാതായ യുവതിയെ കണ്ടെത്തി.
കിളിമാനൂര്‍ സ്വദേശി പാര്‍വതിയെ തമ്പാനൂർ റെയിൽവേ പൊലീസാണ് കണ്ടെത്തിയത്. റെയിൽവേ സ്റ്റേഷനിൽ നിൽക്കവേ സംശയം തോന്നി പോലീസ് ചോദിച്ചു അറിയുകയായിരുന്നുസ്വകാര്യ ആശുപത്രിയില്‍ ഫിസിയോ തെറാപ്പിക്കെന്ന് പറഞ്ഞാണ് ഇന്നലെ രാവിലെ വീട്ടില്‍ നിന്നും ഇറങ്ങിയത്. പാര്‍വതിയുടെ മുറിയില്‍ നിന്നും കുറിപ്പ് കണ്ടെത്തിയിരുന്നു. പിടിച്ച് നില്ക്കാന് വഴിയില്ലെന്നും ഞാന്‍ മാത്രമാണ് എല്ലാത്തിനും ഉത്തരവാദിയെന്നും കത്തിലുണ്ട്. യുവതിയുടെ ടെലിഗ്രാം പരിശോധിച്ചതില്‍ നിന്നും നാലര ലക്ഷം രൂപ വിവിധ അകൗണ്ടുകളിലേക്ക് അയച്ചതിന്റെ രേഖകള്‍ കണ്ടെത്തിയിരുന്നു.
പാര്‍വതിയുടെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരൂഹ ഓണ്‍ലൈന്‍ ഇടപാടുകളാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. പൊലീസ് അന്വേഷണത്തിലും സാമ്പത്തിക ഇടപാടുകള്‍ സ്ഥിരീകരിച്ചു.ഇന്നലെ പാര്‍വതി കിളിമാനൂരിലെ ധനകാര്യ സ്ഥാപനത്തില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ പണയപ്പെടുത്തി 4,80,000 രൂപ വാങ്ങി. ഇതില്‍ 2,92,000 രൂപ ആദിക് നലാഗി എന്നയാളുടെ ഉത്തരേന്ത്യന്‍ അകൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. സമാനമായി ഗൂഗിള്‍ പേ വഴി 1,50,000 രൂപ പലപ്പോഴായി ട്രാന്‍സ്ഫര്‍ ചെയ്തതിന്റെ രേഖകളും യുവതിയുടെ ഫോണില്‍ നിന്നും കണ്ടെത്തി. യുവതിക്കായി വ്യാപക തിരച്ചില്‍ ആരംഭിച്ചു. പാര്‍വതിക്ക് 9 ഉം 4 ഉം വയസുള്ള രണ്ടു കുട്ടികളുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.