ആലപ്പുഴ: കോൺഗ്രസിൻ്റെ രാഷ്ട്രീയ നേതൃത്വം മതസാമുദായിക സംഘടനകളോട് വിധേയത്വം കാണിക്കുന്നുവെന്ന് യൂത്ത് കോൺഗ്രസ് രാഷ്ട്രീയ പ്രമേയത്തിൽ വിമർശനം.
മത-സാമുദായിക സംഘടനകളെ ബഹുമാനിക്കുന്നതിൽ ഉപരിയായി വിധേയത്വം പ്രകടിപ്പിക്കുന്നുവെന്നാണ് വിമർശനം. ഇത് അപകടകരമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. നെഹ്റുവിന്റെ ജനാധിപത്യ സോഷ്യലിസ്റ്റ് ആശയങ്ങളിൽ വെള്ളം ചേർക്കുന്ന നിലപാടുകൾ എതിർക്കപ്പെടേണ്ടതാണെന്നും രാഷ്ട്രീയ പ്രമേയത്തിൽ പറയുന്നു. സിപിഎമ്മും ബിജെപിയും മാധ്യമങ്ങളും ഉയർത്തി വിടുന്ന മത സാമുദായിക ധ്രുവീകരണത്തിൽ കേരളത്തിലെ കോൺഗ്രസ് നേതാക്കൾ ചെന്ന് വീണു കൊടുക്കുന്നു.വർഗീയതയെ നേരിടേണ്ടത് വിട്ടുവീഴ്ചയില്ലാത്ത മതേതരത്വം കൊണ്ടാണ്. സംഘപരിവാർ അജണ്ടകൾക്ക് മുൻപിൽ സാമുദായിക നേതാക്കൾ പോലും വീണുപോകുന്ന സ്ഥിതിയാണ്. കേരളത്തിൽ യുവാക്കളെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കാൻ കോൺഗ്രസ് രാഷ്ട്രീയ നേതൃത്വത്തിന്റെ ശൈലിയിൽ മാറ്റം വേണമെന്നും പ്രമേയം പറയുന്നു.രാഷ്ട്രീയത്തെ സമുദായ വത്കരിക്കുന്നുവെന്നും പ്രമേയത്തിൽ പരാമർശമുണ്ട്. ജാതിമത സമുദായ സംഘടനകൾ സമൂഹത്തിൽ പ്രവർത്തിക്കുന്നതിന് അവരുടേതായ മേഖലകളും പരിമിതികളും തിരിച്ചറിയണം. എങ്കിലേ ഗുണം ചെയ്യൂ. പല സമുദായ സംഘടനകളും രാഷ്ട്രീയത്തിൽ ഇടപെടാൻ അമിതാവേശം കാണിക്കുന്നു. ഇതിന് നിമിത്തമാകുന്നത് മറ്റു പല പ്രേരണകളുമാണ്. കമ്യൂണൽ ആക്ടിവിസം മതേതര ജനാധിപത്യത്തിൽ ഭൂഷണമല്ലെന്നും പ്രമേയത്തിലുണ്ട്.കോൺഗ്രസിൻ്റെ രാഷ്ട്രീയ നേതൃത്വം മതസാമുദായിക സംഘടനകളോട് വിധേയത്വം കാണിക്കുന്നു; യൂത്ത് കോൺഗ്രസ്
0
തിങ്കളാഴ്ച, ജൂൺ 30, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.