പ്രളയ ഭീഷണിയിൽ നിന്നും മീനച്ചിൽ നദീതീരത്തെ സംരക്ഷിക്കപ്പെടണം: വെള്ളപ്പൊക്ക നിയന്ത്രണത്തിന് പുതുവഴികൾ.കേരള കോൺഗ്രസ് (എം) മേഖലാതല സിമ്പോസിയം നടത്തി

പാലാ: മീനച്ചിൽ നദീതടത്തിൽ തുടർച്ചയായി ഉണ്ടാവുന്ന പ്രളയഭീഷണികളിൽ നിന്നും പാലാ നഗരപ്രദേശത്തെയും മീനച്ചിൽ നദീതടത്തെയും സംരക്ഷിക്കുവാൻ മുൻഗണനാ പദ്ധതി ഉണ്ടാവണമെന്ന് കേരള കോൺഗ്രസ്സ് (എം) പാലായിൽ സംഘടിപ്പിച്ച സിമ്പോസിയത്തിൽ പങ്കെടുത്തവർ ആവശ്യപ്പെട്ടു.

അടിക്കടി ഉണ്ടാവുന്ന വെള്ളപ്പൊക്കം നിയന്ത്രിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് ചർച്ച ചെയ്യുന്നതിന് കേരള കോൺഗ്രസ് (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന മേഖലാതല സിമ്പോസിയം   മീനച്ചിൽ താലൂക്ക് സഹകരണ എംപ്ലോയീസ് കോൺഫറൻസ് ഹാളിൽ  ജോസ് കെ മാണി എം പി ഉത്ഘാടനം ചെയ്തു.  നിയോജക മണ്ഡലം പ്രസിഡൻ്റ് ടോബിൻ കെ അലക്സ് അദ്ധ്യക്ഷത വഹിച്ചു.

ജലസേചന വകുപ്പ് എഞ്ചിനിയർ സാം പോൾ അബ്രാഹം, മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ, സെൻ്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ ഡയറക്ടർ ജെയിംസ് വടക്കൻ, വ്യാപാരി വ്യവസായി നേതാക്കൻമാരായ ഔസേപ്പച്ചൻ തകടിയേൽ, അനൂപ് ജോർജ്, ബ്രില്യൻ്റ് സ്റ്റഡി സെൻ്റർ ഡയറക്ടർ സെബാസ്റ്റ്യൻ ജി മാത്യു, സോണറ്റ് കട്ടിക്കാനാൽ, ജയ്സൺമാന്തോട്ടം ,സാ ജോ പൂവത്താനി ,ബെന്നി തെരുവത്ത് തുടങ്ങിയവർ പ്രസംഗിച്ചു.

വിവിധ സംഘടനകളുടെ പ്രതിനിധികൾ, വ്യാപാരികൾ , ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഈ വിഷയവുമായി ബന്ധപ്പെട്ട് കോട്ടയം പ്രസ് ക്ലബ്ബിൽ വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് കഴിഞ്ഞ ദിവസം നടത്തിയ സിമ്പോസിയത്തിന്റെ തുടർച്ചയെന്ന നിലയിലാണ് അവിടെ ഉയർന്നുവന്ന നിർദ്ദേശങ്ങളും പരിഹാരമാർഗങ്ങളും മേഖലാതലത്തിൽ ചർച്ചയാക്കുന്നത്. ജൂലൈ ആദ്യവാരം ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി എന്നീ മേഖലകളിലും സിമ്പോസിയം സംഘടിപ്പിക്കും.

നദികളും തോടുകളും കരകവിഞ്ഞൊഴുകുന്നത് നിയന്ത്രിക്കുന്നതിനുള്ള ഒട്ടേറെ നിർദ്ദേശങ്ങൾ ഇതിനോടകം കേരള കോൺഗ്രസ് (എം) തയ്യാറാക്കിയിട്ടുണ്ട്. സിംബോസിയത്തിൽ  ഉയർന്നുവരുന്ന ആശയങ്ങൾ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് സമഗ്രമായ പദ്ധതി രേഖ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നദീതട സംരക്ഷണവും വെള്ളപ്പൊക്ക നിയന്ത്രണവും ഉറപ്പുവരുത്തുന്നതിനായി രൂപീകരിച്ചിട്ടുള്ള ഉന്നതാധികാര സമിതി മുമ്പാകെ സമർപ്പിക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് ഫ്രെഫ.ലോപ്പസ് മാത്യുവും സെക്രട്ടറി ഔസേപ്ച്ചൻ വാളി പ്ലാക്കലുംഅറിയിച്ചു.

കരുതൽ ഇല്ലാ സമയത്ത് പെട്ടെന്ന് ഉണ്ടാവുന്ന പ്രളയം വ്യാപാരികൾക്ക് ലക്ഷങ്ങളുടെ നഷ്ടമാണ് വർഷം തോറും വരുത്തി വയ്ക്കപ്പെടുന്നതെന്ന് സിമ്പോസിയത്തിൽ പങ്കെടുത്ത വ്യാപാരി സംഘടനാ പ്രതിനിധികൾ പറഞ്ഞു.

പരീക്ഷാ പരിശീലന സ്ഥാപനത്തിൽ താമസിച്ച് പാലായിൽ പഠിക്കുന്ന സംസ്ഥാനമൊട്ടാകെയുള്ള ആയിരകണക്കിന് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് പാലായിലെ മഴക്കാലം വളരെ ആശങ്ക സൃഷ്ടിക്കുന്നതായി ബ്രില്ല്യൻ്റ് സ്റ്റഡി സെൻറർ ഡയറക്ടർ പറഞ്ഞു.പാലായിലെ വെള്ളപൊക്കം കേരളമാകെ ചർച്ച ചെയ്യപ്പെടുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്യുന്നത്.

ജലസംഭരണ ജലസേചന പദ്ധതികൾ ഒന്നും ഇല്ലാത്ത ഏക ജില്ലയാണ് കോട്ടയം. ജലസംഭരണപദ്ധതി ഉണ്ടാക്കുക എന്നത് മാത്രമാണ് മഴക്കാല പ്രളയം ഒഴിവാക്കുവാനും അപ്പർകുട്ടനാടിനെ രക്ഷിക്കുവാനും ഉള്ള ഏക പോംവഴിയെന്ന് പങ്കെടുത്ത പ്രതിനിധികൾ ചൂണ്ടിക്കാട്ടി.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി ന്യൂസ്  ☎: +918606657037  വാർത്തകൾ 💬 അയയ്ക്കാൻ | പരസ്യങ്ങൾക്ക് |🫥CHAT SUPPORT | 📩 : dailymalayalyinfo@gmail.com

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !