ഒഡീഷയിൽ മലയാളി വിദ്യാർഥികൾക്ക് നേരെ ആക്രമണം; ബിയർ ബോട്ടിൽ കൊണ്ടുള്ള അക്രമത്തിൽ ഗുരുതര പരിക്ക്

ഒഡീഷ: ഒഡീഷയിൽ മലയാളി വിദ്യാർഥികൾക്ക് നേരെ ഗുണ്ടാ ആക്രമണം.

തൃശ്ശൂർ എഞ്ചിനീയറിങ് കോളേജിലെ നാല് വിദ്യാർഥികളെയാണ് ആക്രമിച്ചത്. ഇന്റേൺഷിപ്പിന്റെ ഭാഗമായി ഒഡീഷ്യയിൽ എത്തിയതായിരുന്നു ഇവർ. മാരകായുധങ്ങൾ കൊണ്ടും ബിയർ ബോട്ടിൽ കൊണ്ടും ആക്രമിച്ചു. പ്രകോപനം കൂടാതെയാണ് ഗുണ്ടകൾ ആക്രമിച്ചതെന്ന് വിദ്യാർഥികൾ പറഞ്ഞു.

തൃശൂർ എഞ്ചിനീയറിംഗ് കോളേജിലെ എംടെക് വിദ്യാർത്ഥികളായ നാല് പേർ ഒഡീഷ സർക്കാറിന് കീഴിലുള്ള ഒരു സ്ഥാപനത്തിൽ ഇന്റേൺഷിപ് ചെയ്യുകകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച അവധി ആയതിനാൽ സമീപത്തുള്ള വെള്ളച്ചാട്ടം സന്ദർശിച്ച് തിരിച്ചു മടങ്ങുന്ന വഴിക്കാണ് ഗുണ്ടകൾ ഇവരെ ആക്രമിച്ചത്. മാരകായുധങ്ങളുമായി മർദിക്കുകയും ബിയർ കുപ്പികൾ കൊണ്ട് തലക്കടിക്കുകയും മൊബൈൽ ഫോൺ ഉൾപ്പടെ കവർന്നെടുക്കുകയും ചെയ്തതായി വിദ്യാർഥികൾ പറഞ്ഞു. ബിയർ കുപ്പികൊണ്ട് അടിയേറ്റ് വിദ്യാർഥികൾക്ക് തലക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവസ്ഥലത്ത് നിന്ന് മാറി പൊലീസിനെ വിവരമറിയിച്ച് പൊലീസ് എത്തിയതിന് ശേഷമാണ് ഇവരെ ആശുപത്രീയിലേക്ക് എത്തിക്കുന്നത്. നിലവിൽ ആരോഗ്യനില തൃപ്തികരമായതിനാൽ വിദ്യാർഥികളെ ഡിസ്ചാർജ് ചെയ്തു

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !