സർക്കാരിനെയും കോൺഗ്രസിനെയും കടുത്ത ഭാഷയിൽ വിമർശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

നിലമ്പൂർ: 9 വർഷം ഭരിച്ചിട്ടും സംസ്ഥാന സർക്കാരിന് ഒന്നും പറയാനില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.

മദനിയെ കൂട്ടുപിടിച്ച് നിലമ്പൂരിൽ ജയിക്കാൻ കഴിയുമോ എന്നാണു നോക്കുന്നത്. പ്രീണനരാഷ്ട്രീയമാണ് നടക്കുന്നത്. മദനി തുടരും, സ്വരാജ് തുടരും എന്നാണ് മുദ്രാവാക്യം. വികസനമാണ് ബിജെപിയുടെ രാഷ്ട്രീയം.അതാണ് നിലമ്പൂരിൽ സംസാരിക്കുന്നത്, അത് മാത്രമാണ് ലക്ഷ്യം. 30 കൊല്ലമായി അവരുടെ നിയമസഭാ മണ്ഡലമാണ്. എന്നിട്ടാണ് അവസാനനിമിഷം ഇങ്ങനെയൊരു അവസാരവാദരാഷ്ട്രീയ പ്രവര്‍ത്തനം കാണിക്കുന്നത്. നാണമില്ലാത്ത രാഷ്ട്രീയമാണിതെന്നും രാജീവ് ചന്ദ്രശേഖർ വിമർശിച്ചു.
കേരളത്തിലെ ഭരണം ജനങ്ങൾക്കു മടുത്തു എന്ന കോൺഫിഡൻസ് ഉണ്ട്. വോട്ട് ചെയ്യേണ്ടത് ജനങ്ങളാണ്. വോട്ട് ചോദിക്കുക എന്നുള്ളതാണ് ഞങ്ങളുടെ ജോലി. പ്രചരണത്തിൽ സജീവമല്ല എന്ന് പറയേണ്ടത് പ്രതിപക്ഷം അല്ല. 2014-ല്‍ ജനങ്ങള്‍ അവസരം കൊടുത്തതിന് പിന്നാലെ നരേന്ദ്ര മോദിയുടെ അധ്വാനത്തിന്റെയും സര്‍ക്കാരിന്റെ നയങ്ങളുടെയും ഫലമായി സാധ്യമാക്കിയത് ജനസേവനം, വളര്‍ച്ച,മാറ്റം, സുരക്ഷിതഭാരതം എന്നിവയുടെ പതിനൊന്ന് കൊല്ലങ്ങളാണ്.
2006 മുതല്‍ 2014 വരെ താന്‍ രാജ്യസഭയിലെ പ്രതിപക്ഷ എംപിയായിരുന്നു. ഇന്നും എല്ലാവര്‍ക്കും ഓര്‍മയുണ്ട്, എങ്ങനെയാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഒരു നല്ല സമ്പദ്‌വ്യവസ്ഥയെ ലോകത്തിലെ അഞ്ച് ദുര്‍ബല സമ്പദ്‌വ്യവസ്ഥയിലെ ഒന്നാംസ്ഥാനത്ത് കൊണ്ടെത്തിച്ചത് എന്ന്. അത് മറക്കില്ല. പതിനൊന്നുകൊല്ലത്തെ വികസനപ്രവര്‍ത്തനങ്ങളാണ് ബിജെപിക്ക് കാണിക്കാനുള്ളതെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇത്ര സിമ്പിൾ ആയിരുന്നോ മന്ത്രി റോഷി അഗസ്റ്റിൻ

"നീരാക്കൽ ലാറ്റക്സ് നൽകിയ തീരാ ദുരിതം പേറി നൂറുകണക്കിന് മുട്ടുചിറ നിവാസികള്‍

മുൻഗവർണ്ണറും സ്വർണ്ണവ്യാപാരിയും ചേർന്ന് ഇല്ലാതാക്കാൻ ശ്രമിക്കുന്നു..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !