കാണാതായ മത്സ്യ ഫാം ഉടമയുടെ മൃതദേഹം കരിയാറിൽ; കഴുത്തിലും കാലിലും ഇഷ്ടിക വച്ചു കെട്ടിയ നിലയിൽ; ദുരൂഹത ആരോപിച്ച് ഭാര്യ

വൈക്കം: കാണാതായ മത്സ്യ ഫാം ഉടമയെ കരിയാറിൽ മരിച്ചനിലയിൽ കണ്ടെത്തി.

വൈക്കം തോട്ടകത്ത് കരിയാറിന്റെ തീരത്ത് ഫാം നടത്തുന്ന ടിവിപുരം ചെമ്മനത്തുകര മുല്ലക്കേരിയിൽ വിപിൻ നായരുടെ (54) മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്‌ച പുലർച്ചെ മുതൽ വിപിനെ കാണാനില്ലായിരുന്നു.
കഴുത്തിലും കാലിലും ഇഷ്ടിക വച്ചു കെട്ടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് വള്ളത്തിൽ നടത്തിയ തിരച്ചിലിൽ ശക്തമായ ദുർഗന്ധം വന്നതോടെ സമീപത്തെ വനത്തിൽ നോക്കിയപ്പോഴാണ് മൃതദേഹം കണ്ടത്. ഫാമിൽ നിന്നും ഏകദേശം 100 മീറ്റർ അകലയാണിത്. സംഭവത്തിൽ ദുരൂഹത ഉള്ളതായി വിപിന്റെ ഭാര്യ അനില ആരോപിച്ചു.
തിങ്കളാഴ്ച പുലർച്ചെയാണ് വിപിൻ ഫാമിലേക്ക് പോയതെന്ന് അനില പറയുന്നു. കാലിൽ നീര് ഉള്ളതിനാൽ നടന്നു പോകാൻ സാധിക്കില്ല. കാർ കൊണ്ടുപോയിട്ടില്ല. കിടക്കുന്ന സ്‌ഥലത്ത് കപ്പലണ്ടി ചിതറി കിടപ്പുണ്ട്. ഒരു സാധനവും കളയുന്ന ശീലം ഇല്ല. അടുക്കളയുടെ വാതിലുകൾ തുറന്നു കിടക്കുകയായിരുന്നു. നായ ശല്യം ഉള്ളതിനാൽ ഒരു കാരണവശാലും വാതിൽ തുറന്നിടാറില്ല. ഇതെല്ലാം ദുരൂഹത വർധിപ്പിക്കുന്നതായി അനില ആരോപിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

ഇന്ത്യ എന്റെ വീടാണ്, ഞാൻ പോവില്ല! - കരോളിന | Carolina | Karolina | dhruv rathee |

മോഷണകേസിൽ ജാമ്യമെടുത്തു നിൽക്കുന്നത് ചെയ്പേഴ്സൺന്റെ അച്ഛനാണെന്ന് കൗൺസിലർ ബിജു മാത്യൂസ് | Theft Case

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !