കോഴിക്കോട്: മലാപറമ്പ് സെക്സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്.
പൊലിസ് ഡ്രൈവര്‍മാരായ ഷൈജിത്ത്, സനിത്ത് എന്നിവരെയാണ് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ സസ്പെന്റ് ചെയ്തത്.നേരത്തെ, കേസില്‍ രണ്ടു പൊലീസുകാരെ പ്രതിചേര്‍ത്ത് അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ബാങ്ക് രേഖകള്‍, മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ എന്നിവ പരിശോധിച്ചതില്‍ നിന്നും സാമ്പത്തിക ഇടപാടുകള്‍ ഉള്‍പ്പെടെ ഇവര്‍ പ്രതികളുമായി നടത്തിയത് കണ്ടെത്തി.ഏറെ ഗൗരവമുള്ള വിവരങ്ങളാണ് അന്വേഷണത്തില്‍ പൊലീസിന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ രണ്ടു പൊലീസുകാരെയും പ്രതി ചേര്‍ത്ത് അന്വേഷണസംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.2022ലാണ് അറസ്റ്റിലായ ബിന്ദുവിന് മെഡിക്കല്‍ കോളേജ് പൊലീസ് സ്റ്റേഷനില്‍ കേസുള്ളത്. അന്നുമുതല്‍ ഈ പൊലീസുകാര്‍ക്ക് ഇവരുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തല്‍.വരും ദിവസങ്ങളില്‍ അറസ്റ്റ് ഉള്‍പ്പെടെ മറ്റ് നടപടികളിലേക്ക് കടന്നേക്കും. കഴിഞ്ഞ ദിവസമാണ് മലപ്പറമ്പിലെ അപ്പാര്‍ട്ട്മെന്റ് കേന്ദ്രീകരിച്ച് നടത്തുന്ന പെണ്‍വാണിഭ സംഘത്തെ നടക്കാവ് പോലീസും സിറ്റി ക്രൈം സ്ക്വാഡും പിടികൂടിയത്. വയനാട് സ്വദേശി ബിന്ദു, ഇടുക്കി സ്വദേശി അഭിരാമി, കരുവന്തിരുത്തി സ്വദേശി ഉപേഷ് ഉള്‍പ്പടെ 9 പേരാണ് അറസ്റ്റിലായത് .സെക്സ് റാക്കറ്റ് കേസില്‍ പ്രതിചേര്‍ത്ത രണ്ട് പൊലീസുകാര്‍ക്ക് സസ്പെന്ഷന്
0
ബുധനാഴ്ച, ജൂൺ 11, 2025
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.