ഉത്തരാഖണ്ഡിലെ രുദ്രപ്രയാഗിലുണ്ടായ വാഹനാപകടത്തില്‍ ഒരു മരണം. ഏഴുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഏഴുപേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 18 സീറ്റുകളുള്ള ബസ് നിയന്ത്രണം വിട്ട് അളകനന്ദ നദിയിലേക്ക് മറിയുകയായിരുന്നു എന്നാണ് വിവരം.
അപകടസ്ഥലത്ത് എസ്.ഡി.ആര്.എഫ് അടക്കമുള്ള സംഘം രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. നദിയിലെ ഒഴുക്കുല്പെട്ടുപോയവരുണ്ടോ എന്നും രക്ഷാപ്രവര്‍ത്തകര്‍ പരിശോധിക്കുന്നുണ്ട്.
ഗോള്ട്ടിര് ഭാഗത്തുവച്ച് ബസിന്റെ നിയന്ത്രണം വിട്ട അളകനന്ദ നദിയിലേക്ക് പതിക്കുകയായിരുന്നുവെന്ന് ഐ.ജി നിലേഷ് ആനന്ദ് വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരുമായി പങ്കുവയ്ക്കുന്നതാണെന്ന് അദ്ദേഹം അറിയിച്ചു.
പൊലീസുകാരടക്കം സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നുണ്ട്. പ്രതികൂല കാലാവസ്ഥ വെല്ലുവിളിയുയര്‍ത്തുന്നതായും ഐ.ജി കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.