തൃശൂരിൽ അമ്മയും മകനും സഞ്ചരിച്ചിരുന്ന ബൈക്ക് ബസിലിടിച്ച് മകൻ മരിച്ചു. പൂങ്കുന്നം സ്വദേശി വിഷ്ണുദത്ത് (30) ആണ് മരിച്ചത്. രാവിലെ എട്ടുമണിയോടെ തൃശൂർ എംജി റോഡിൽ ആയിരുന്നു അപകടം.
കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടി തിരക്കുകന്നതിനിടെയാണ് അപകടം ഉണ്ടത്.തൃശ്ശൂർ എംജി റോഡിലാണ് സംഭവം. സ്കൂട്ടറിൽ അമ്മയോടൊപ്പം യാത്ര ചെയ്യുന്നതിനിടെ കുഴികണ്ട് വാഹനം വെട്ടിച്ചപ്പോൾ വാഹനം മറഞ്ഞു.
റോഡിൽ വീണ യുവാവിൻ്റെ ദേഹത്ത് കൂടി ബസ് കയറിയിറങ്ങി. അമ്മ പത്മിനിയെ പരുക്കുകളോടെ തൃശൂർ മെഡിക്കൽ കോളാജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാവിലെ എട്ടുമണിയോടെ ആയിരുന്നു അപകടം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.