പാലക്കാട്: ഭാരതപ്പുഴയിൽ വീണ്ടും അജ്ഞാത മൃതദേഹം കണ്ടെത്തി.ഇന്ന് വൈകുന്നേരം വെള്ളിയാങ്കല്ല് തടയണയിലാണ് മൃതദേഹം പൊങ്ങിയത്. ജലസംഭരണിയുടെ മധ്യഭാഗത്തായാണ് മൃതദേഹം നാട്ടുകാർ കണ്ടത്. തുടർന്ന് പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. എന്നാൽ മൃതദേഹം റെഗുലേറ്ററിന്റെ ഷട്ടറിലൂടെ ഒഴുകി പോയി.
ശക്തമായ മഴയിൽ ജലനിരപ്പ് ഉയർന്നതിനാൽ ഭാരതപ്പുഴയിൽ വലിയ കുത്തൊഴുക്കാണ് അനുഭവപ്പെടുന്നത്. അതുകൊണ്ടുതന്നെ പ്രദേശത്ത് ഉണ്ടായിരുന്നവർക്ക് ഒഴുകിപ്പോയ മൃതദേഹം തടയാൻ സാധിച്ചില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.