കണ്ണൂര്‍: ഇരിട്ടി മലയോര മേഖലകളില്‍ ശക്തമായ മഴയെ തുടര്‍ന്ന് ഇരിട്ടി പുഴ, ഇരിക്കൂര്‍ പുഴ കരകവിഞ്ഞൊഴുകി.
കര്‍ണാടകയിലെ കുടക് വനത്തില്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായതിനെ തുടര്‍ന്നാണിതെന്ന് അധികൃതര്‍ സംശയിക്കുന്നു. പ്രദേശവാസികള്‍ക്ക് ജില്ലാ ഭരണകൂടം ജാഗ്രത നിര്‍ദേശം നല്കിട്ടുണ്ട്.ഇരിട്ടി താല്ലൂക്കില്പ്പെട്ട വിദ്യാലയങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരുന്നു. പഴശ്ശി ബാരേജിലെ ഷട്ടറുകള്‍ ഏത് നിമിഷവും ക്രമീകരിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ് ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍. പഴശ്ശി ഡാമിന്റെ 16 ഷട്ടറുകളില്‍ 13 എണ്ണം നിലവില്‍ തുറന്നിരിക്കുകയാണ്. 24.05 മീറ്ററാണ് നിലവിലെ ജലനിരപ്പ്. ഇനിയും ഉയര്‍ന്നാല്‍ മറ്റ് ഷട്ടറുകളും ഉയര്‍ത്തേണ്ടി വരും.
കുടകിലെ ഉരുള്‍പൊട്ടല്‍ കാരണം പഴശ്ശി റിസര്‍വോയറിന്റെ ഭാഗമായ ഇരിട്ടിയിലും കോളിക്കടവ് ഭാഗത്തും ജലനിരപ്പ് പെട്ടെന്ന് ഉയര്‍ന്നതിനാലാണ് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയത്. ബാവലിപ്പുഴയില്‍ നിന്നും ക്രമാതീതമായ ഒഴുക്ക് തുടരുന്നതിനാല്‍ വളപട്ടണം പുഴയുടെ പ്രധാന കൈവഴിയായ ഇരിക്കൂര്‍ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.മലയോര മേഖലയില്‍ ജലപ്രവാഹം ശക്തമായി തുടരുകയാണ്. ബാരാപ്പോള്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി നിര്‍മിച്ച കനാല്‍ കവിഞ്ഞൊഴുകി വീടുകളിലേക്കും വെളളം കയറി. നാല് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ഇനിയും മഴ തുടര്‍ന്നാല്‍ മലയോര പ്രദേശങ്ങള്‍ ഭീതിയിലാകും. ഉച്ച തിരിഞ്ഞ് മഴയുടെ ശക്തി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ കുടകില്‍ മഴ തുടര്‍ന്നാല്‍ കൃഷിയിടങ്ങള്ക്കടക്കം ഭീഷണിയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.